HOME
DETAILS

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

  
Abishek
February 13 2025 | 06:02 AM

Saudi Arabia has expanded the services available on the Absher platform

റിയാദ്: സർക്കാർ പ്ലാറ്റ്ഫോമായ അബ്ശിറിൽ സ്വദേശികൾക്കും പ്രവാസികൾക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ. അബ്ശിർ ആപ്പിലൂടെ ഓൺലൈനായി പാസ്പോർട്ട് നൽകുന്നതിനും പുതുക്കുന്നതിനും ആശ്രിതരുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, വിദേശ താമസക്കാർക്ക് അവരുടെ പാസ്പോർട്ട് ഡാറ്റ അപ്ഡേറ്റ് ചെയ്യാനും ഡിജിറ്റൽ ഐഡന്റിറ്റി കാണാനുമുള്ള സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്ക് ഇത് അവരുടെ ഡിജിറ്റൽ ഐഡന്റിറ്റി പ്രദർശിപ്പിക്കാനും അതിന്റെ ഡാറ്റ കാണാനുമുള്ള അവസരം നൽകും. ഔദ്യോഗിക ഏജൻസികൾ മുമ്പാകെ തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കേണ്ട അവസരങ്ങളിൽ ആപ്പിൽ ലഭ്യമായ ഡിജിറ്റൽ ഐഡി കാണിച്ചു കൊടുത്താൽ മതിയാകും.

സഊദികളുടെ ദേശീയ ഐഡി കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും പുതുതായി അബ്ശിർ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം, ഐഡി കാർഡ് പുതുക്കാനോ നഷ്ടപ്പെട്ടാലോ കേടുപാട് സംഭവിച്ചാലോ ആപ്പിൽനിന്ന് പകരം കാർഡ് ലഭ്യമാക്കാനും കഴിയും. കൂടാതെ, പുതിയ ഐഡി കാർഡിന് ആവശ്യമായ ഫോട്ടോ എടുക്കാനുള്ള സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപ്ഡേറ്റ് ചെയ്യാനും അബ്ശിറിൽ സൗകര്യമുണ്ട്.

സ്വന്തം സ്മാർട്ട്ഫോണിലെ അബ്ശിർ ആപ്പ് വഴിയും, അബ്ശിർ പ്ലാറ്റ്ഫോമിലെ വ്യക്തിഗത അക്കൗണ്ടിൽ ലോഗിൻ ചെയ്തും പുതിയ സേവനങ്ങളുടെ നടപടിക്രമങ്ങളും ആവശ്യകതകളും ഗുണഭോക്താക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ അഫയേഴ്സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സഊദി പാസ്പോർട്ട് ഡയറക്ടറേറ്റ് മേധാവിയായ മേജർ ജനറൽ സാലിഹ് അൽ മുറബ്ബയാണ് അബ്ശിർ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനങ്ങൾ കൂട്ടിച്ചേർക്കാൻ മുൻകൈയെടുത്തത്. സമയവും അധ്വാനവും ലാഭിക്കുന്നതിനും നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഡയറക്ടറേറ്റ് കൂടുതൽ ഡിജിറ്റർ സേവവനങ്ങൾ അബ്ശിർ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2013ലാണ് സഊദി ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും വിദേശ താമസക്കാർക്കും വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അബ്ശിർ പ്ലാറ്റ്ഫോം ആരംഭിച്ചത്. ജോലികൾക്ക് അപേക്ഷിക്കലും പാസ്പോർട്ടുകൾ, റെസിഡൻസി കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പുതുക്കലതും ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇന്ന് അബ്ശിർ ആപ്പ് നൽകി വരുന്നുണ്ട്. കോവിഡ് കാലത്തോടെയാണ് സഊദിയിൽ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ വേഗം കൈവരിച്ചത്.

Saudi Arabia has expanded the services available on the Absher platform,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  11 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  30 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  37 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  42 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  2 hours ago