HOME
DETAILS

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

  
February 13, 2025 | 7:16 AM

Elon Musks Company Collaborates on Dubai Loop Project

ദുബൈ: നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഭൂഗർഭ ഗതാഗത സംവിധാനമായ 'ദുബൈ ലൂപ്പ്' വികസിപ്പിക്കുന്നതിനായി ഇലോൺ മസ്‌കിന്റെ ബോറിംഗ് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈ.

വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ ഇലോൺ മസ്‌കിനൊപ്പം നടന്ന പ്ലീനറി സെഷനിൽ യുഎഇയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയും വേൾഡ് ഗവൺമെന്റ്സ് ഉച്ചകോടിയുടെ വൈസ് ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"ഇന്ന് ഞങ്ങൾ ദുബൈ ലൂപ്പിന്റെ സംയുക്ത പദ്ധതി പ്രഖ്യാപിക്കുന്നു, ഇത് ദുബൈയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൂപ്പ് പദ്ധതിയാണ്. ഇതിലൂടെ ജനങ്ങൾക്ക് ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും. ഇതുവഴി ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും" അദ്ദേഹം പറഞ്ഞു.  

ബോറിങ്ങ് കമ്പനി

2016-ൽ ഇലോൺ മസ്‌ക് സ്ഥാപിച്ച ഇൻഫ്രാസ്ട്രക്ചർ, ടണൽ നിർമ്മാണ സേവന കമ്പനിയാണ് ബോറിംഗ് കമ്പനി. ഭൂഗർഭ ഗതാഗത സംവിധാനങ്ങൾ വികസിപ്പിച്ച് നഗര ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് കമ്പനി ആരംഭിച്ചത്. വാഹനങ്ങൾ, ചരക്ക് ഗതാഗതം, അതിവേഗ ഗതാഗതം എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞതും വേഗത്തിൽ കുഴിക്കാവുന്നതുമായ ടണലുകളുടെ നിർമാണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അതേസമയം, ബോറിംഗ് കമ്പനിയുടെ ലൂപ്പ് പ്രോജക്റ്റിന്റെ ലാസ് വെഗാസ് മാതൃക ദുബൈ ലൂപ്പ് കൃത്യമായി പിന്തുടരുമോ എന്ന് വ്യക്തമല്ല. ലാസ് വെഗാസ് കൺവെൻഷൻ സെൻ്റർ ലൂപ്പ് (എൽവിസിസി ലൂപ്പ്) ലാസ് വെഗാസ് കൺവെൻഷൻ സെൻ്ററിൽ സേവനം നൽകുന്ന ഒരു ഭൂഗർഭ ഗതാഗത സംവിധാനമാണ്. വെഗാസ് ലൂപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ടെസ്‌ല മോഡൽ 3 കാറുകളിൽ ഉയർന്ന വേഗതയിൽ യാത്രക്കാരെ കൊണ്ടു പോകുന്ന രീതിയിലാണ്.

Elon Musk's company has announced its collaboration on the 'Dubai Loop' project, a futuristic infrastructure initiative



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ്: ഓണക്കൂർ വാർഡ് നിലനിർത്തി എൽഡിഎഫ്, പായിമ്പാടം വാർഡിൽ യുഡിഎഫ്

Kerala
  •  4 days ago
No Image

എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ

Kerala
  •  4 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  4 days ago
No Image

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

Kerala
  •  4 days ago
No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  4 days ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  4 days ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  4 days ago
No Image

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

Kerala
  •  4 days ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  4 days ago