HOME
DETAILS

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പ്രധാന താരം അവനായിരിക്കും: റെയ്‌ന

  
February 14 2025 | 10:02 AM

suresh raina talks about kuldeep yadav is the important player in icc champions trophy

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിയ്ക്കാൻ എത്തുന്നത്. ഇപ്പോൾ ഈ ടൂർണമെന്റിൽ ഇന്ത്യൻ ടീമിലെ പ്രധാനപ്പെട്ട താരമായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. കുൽദീപ് യാദവിനെകുറിച്ചാണ് റെയ്‌ന സംസാരിച്ചത്. സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം. ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കേണ്ട ഇന്ത്യൻ പ്ലെയിങ് ഇലവനും റെയ്‌ന തെരഞ്ഞെടുത്തു.

'ചാമ്പ്യൻസ് ട്രോഫിയിൽ കുൽദീപ് യാദവ് ഇന്ത്യൻ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരമായിരിക്കും. അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും മിഡിൽ ഓവറുകളിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സമയങ്ങളിൽ കുൽദീപിന് തന്റെ സ്പിൻ ബൗളിങ് കൊണ്ടുവരാൻ കഴിയും. പ്രത്യേകിച്ച് പാകിസ്താനെതിരെ അവന് തിളങ്ങാൻ കഴിയും. കൂടാതെ ന്യൂസിലാൻഡിൽ ധാരാളം ഇടംകൈയ്യൻ ബാറ്റർമാരുണ്ട്. കുൽദീപിന്റെ ബൗളിങ്ങിലൂടെ ബാറ്റർമാർ വലിയ ഷോട്ടുകൾ കളിയ്ക്കാൻ ശ്രമിക്കും. ഇത് വിക്കറ്റുകൾ ലഭിയ്ക്കാൻ കാരണമാവും,' റെയ്‌ന പറഞ്ഞു. 

ചാമ്പ്യൻസ് ട്രോഫി 2025: സുരേഷ് റെയ്‌ന നയിക്കുന്ന ഇന്ത്യൻ പ്ലെയിങ് ഇലവൻ

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്.

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 days ago