പ്രകടനം നടത്തി
പാപ്പിനിശ്ശേരി: സംയുക്ത ട്രേഡ് യൂനിയനുകള്‍ ഇന്നലെ നടത്തിയ അഖിലേന്ത്യ പണിമുടക്കില്‍ പാപ്പിനിശ്ശേരിയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. സമരാനുകൂലികള്‍ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തു രാവിലെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി രാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ അധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറി ബേബി ആന്റണി, എ.ഐ.ടി.യു.സി നേതാവ് പി.പി ദാമോദരന്‍, എസ്.ടി.യു മണ്ഡലം കണ്‍വീനര്‍ സി.പി റഷീദ്,കോട്ടൂര്‍ ഉത്തമന്‍, പി ചന്ദ്രന്‍, കെ.പി വല്‍സന്‍, വി.വി പവിത്രന്‍, കോട്ട പ്രതീപന്‍ പങ്കെടുത്തു.
തലശ്ശേരിയില്‍ പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. ജനറല്‍ ആശുപത്രി പരിസരത്ത് അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എം.സി പവിത്രന്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍, സി.പി.ഐ ജില്ലാ അസി.സെക്രട്ടറി സി.പി ഷൈജന്‍, സുധാകരന്‍, എസ്.ടി ജയ്‌സണ്‍, എം.കെ ഗോവി സംസാരിച്ചു.
കൂത്തുപറമ്പ് ടൗണില്‍ പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം എ.ഐ.ടി.യു.സി നേതാവ് കെ.വി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. കെ ധനഞ്ജയന്‍, എം സുകുമാരന്‍, എം ദാസന്‍, കെ. പി.വി പ്രീത പ്രസംഗിച്ചു. പൂക്കോട് പൊതുയോഗം എന്‍.കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ആറാം മൈലില്‍ പൊതുയോഗം എം മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കുടകില്‍ പണിമുടക്ക് നാമമാത്രം. ജില്ലയില്‍ ബസ് സര്‍വിസുകള്‍ പതിവുപോലെ നടത്തി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ചില റൂട്ടുകളില്‍ മാത്രം സര്‍വിസ് മുടങ്ങി. വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഭൂരിഭാഗവും പണിമുടക്കില്‍ പങ്കെടുത്തു. ബാങ്കുകളും മറ്റു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തൊഴിലാളികള്‍ മടിക്കേരിയില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."