HOME
DETAILS

മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്‍റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്

  
Ajay
February 17 2025 | 15:02 PM

Quotation of wifes father to kill son-in-law The sixth accused was arrested from Nepal

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാളെ പോലീസ് നേപ്പാളില്‍ നിന്ന് പിടികൂടി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും കേസിലെ ആറാം പ്രതിയുമായ മുഹമ്മദ് അഷ്ഫാഖി(27)നെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് സാഹസികമായി നേപ്പാളില്‍ നിന്ന് പിടികൂടിയത്. ബാലുശ്ശേരി സ്വദേശിയായ ലുഖ്മാനുല്‍ ഹക്കീമിന് നേരെയാണ് വധശ്രമം നടന്നത്. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലുഖ്മാനുല്‍ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി,  ലുഖ്മാനുല്‍ ഹക്കീമിനെ കൊലപ്പെടുത്താനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാ എന്നയാള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ഈ സംഘം ലുഖ്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ-കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. 

ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയതിനെ തുടര്‍ന്ന് അക്രമികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികളില്‍ ഒരാളായ മുഹമ്മദ് അഷ്ഫാഖ് നേപ്പാളിലേക്ക് കടന്നത്. പ്രതി നേപ്പാളില്‍ ഉണ്ടെന്ന് മലസ്സിലാക്കിയ അന്വേഷണ സംഘം അവിടേക്ക് തിരിക്കുകയായിരുന്നു. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  a day ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  a day ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  a day ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago