HOME
DETAILS

'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ 

  
Farzana
February 18 2025 | 07:02 AM

Girls Drawing Raises Doubt Over Suicide Claim

ലഖ്‌നൗ: 'പപ്പ മമ്മിയെ അടിച്ചു. കൊന്നു. എന്നിട്ട് മമ്മിയോട് പറഞ്ഞു വേണമെങ്കില്‍ പോയി ചത്തോ എന്ന്. എന്നിട്ട് മമ്മിയെ കെട്ടിത്തൂക്കി. മമ്മീടെ തലയില്‍  ഒരു കല്ലു കൊണ്ട് ഇടിച്ചു' തെളിഞ്ഞും വിതുമ്പിയും ഇത്രയും പറഞ്ഞു കൊണ്ട് നാലു വയസ്സുകാരി അവളുടെ ഇത്തിരിപ്പോന്ന കൈകള്‍ക കൊണ്ട് നോട്ടു പുസ്തകത്തില്‍ നിന്ന് പിച്ചിയെടുത്ത പേജില്‍ ഒട്ടും ഭംഗിയില്ലാതെ ഒട്ടുെ വൃത്തിയില്ലാതെ ചിത്രം കോറിയിടുമ്പോള്‍ നാളുകളായി നീണ്ട ഒരു വലിയ പീഡന കഥയുടെ ചുരുളഴിയുകയായിരുന്നു അവിടെ. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സൊണാലി ഭുധോലിയ എന്ന 27കാരിയുടെ മരണത്തിലേക്ക് നയിച്ച കൊടും ക്രൂരതയുടെ കഥ. 

മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് സൊണാലിയുടെ മാതാപിതാക്കള്‍ക്ക്  ഭര്‍തൃവീട്ടുകാരുടെ ഫോണ്‍ വരുന്നു. ആകം വെപ്രാളപ്പെട്ട് ആശുപത്രിയില്‍ ഒാടിയെത്തിയ അവര്‍ കാണുന്നത് ചേതനയറ്റ മകളെ. സൊണാലി തൂങ്ങി മരിച്ചെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. സൊണാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു,. എന്നാല്‍ സൊണാലിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു.അത് തെളിയിക്കാന്‍ പക്ഷേ അവരുടെ കയ്യില്‍ തെളിവൊന്നും ഇല്ലായിരുന്നു. അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി. 

നാലു വയസ്സുള്ള മകളെ സൊണാലിയുടെ മാതാപിതാക്കള്‍ കൂടെ കൊണ്ടു പോന്നിരുന്നു.  മകളോ പയി. അവളുടെ ഓര്‍മകളുമായി അവളുടെ കുഞ്ഞിനെ തങ്ങള്‍ക്ക് വളര്‍ത്താമെന്ന് അവര്‍ കരുതി. മുത്തച്ഛനും മത്തശ്ശിക്കും പലപല വിശേഷങ്ങള്‍ ഒട്ടും ക്രമമില്ലാതെ ആ കുഞ്ഞ് പലപ്പോഴായി പറ#്ഞു കൊടുക്കും. അവളുടെ അമ്മയെ കുറിച്ച്. അച്ഛനെ കുറിച്ച്. അവരുടെ ജീവിതത്തെ കുറിച്ച്. അവിടുത്തെ വഴക്കുകളെ കുറിച്ച്. തങ്ങളുടെ മകള്‍ അവിടെ അനുഭവിച്ചിരുന്ന പിഡനങ്ങളുടെ ഏകദേശ രൂപം ഇതിനിടെ അവര്‍ക്ക് കുറേശ്ശെയായി കുഞ്ഞിന്റെ വാക്കുകളില്‍ നിന്ന് കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കഴുത്തില്‍ കയറിട്ട നിലയിലുള്ള ഒരു സ്ത്രീയുടെ രൂപമായിരുന്നു അത്. 'പപ്പ മമ്മിയെ തല്ലി. പിന്നെ കൊന്നു. തലയില്‍ കല്ലുകൊണ്ട് അടിച്ച് കെട്ടിത്തൂക്കി' അവള്‍ ചിത്രത്തിന് നല്‍കിയ വിവരണം അതായിരുന്നു. 

പിന്നീട് മാധ്യമങ്ങളോടും കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. അച്ഛന്‍ അമ്മയെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി ആരോപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  

2019ലായിരുന്നു മധ്യപ്രദേശുകാരനായ സന്ദീപുമായുള്ള സൊണാലിയുടെ വിവാഹം. വിവാഹത്തിന് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ പണവും കാറും വാങ്ങണമെന്ന ആവശ്യം സൊണാലി നിരസിച്ചു.  പിന്നീട് ഇയാള്‍ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.  പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. 

വര്‍ഷങ്ങളോളം നീണ്ടുനിന്ന പീഡനത്തിനൊടുവില്‍ സൊണാലിയെ ഭര്‍ത്താവ് ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്ന് പൊലിസ്  വ്യക്തമാക്കുന്നു. ഏതായാലും നാലുവയസ്സുകാരിയുടെ അടുക്കും ചിട്ടയുമില്ലാത്ത വര്‍ത്തമാനങ്ങളും ഒട്ടും വൃത്തിയില്ലാത്ത കുത്തി വരകളും അവളുടെ അമ്മക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  a day ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  a day ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  a day ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  a day ago
No Image

എമിറേറ്റ്സിൽ ക്യാബിൻ ക്രൂ: യോഗ്യത, അപേക്ഷ, ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളറിയാം

uae
  •  a day ago