HOME
DETAILS

അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും 

  
Web Desk
February 18, 2025 | 12:11 PM

India and Qatar signed five MoUs and two agreements

ന്യൂഡല്‍ഹി: ഖത്തര്‍ അമീര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഇരുരാജ്യങ്ങളും അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും  ഒപ്പുവെച്ചു. ഇരുനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് വിശദീകരിക്കാനായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 

ഇന്ത്യയില്‍ സ്മാര്‍ട്ട് സിറ്റികളിലും ഫുഡ് പാര്‍ക്കിലും അടിസ്ഥാന വികസന പദ്ധതികളിലും ഖത്തര്‍ നിക്ഷേപം നടത്തുമെന്ന് അമീര്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം വാങ്ങാന്‍ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. 

ഖത്തറിന്റെ സമൂലമായ വളര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയ്ക്കും സംഭാവനക്കും ഖത്തര്‍ അമീര്‍ നന്ദി പറഞ്ഞു. മോദിയും ഖത്തര്‍ അമീറും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയില്‍ ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സ്വതന്ത്ര കരാറും ചര്‍ച്ചാവിഷയമായി. സ്വതന്ത്ര വ്യാപാര കരാറില്‍ ഖത്തറും താല്‍പര്യം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും പരിഹാരങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ ഖത്തര്‍ അമീറിനെ .പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രോട്ടോക്കോള്‍ മാറ്റിവെച്ചാണ് മോദി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അദ്ദേഹത്തെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിരുന്നു. എക്‌സില്‍ കുറിച്ച ഒരു പോസ്റ്റില്‍, മോദി ഖത്തര്‍ അമീറിന് ഇന്ത്യയില്‍ മികച്ച താമസം ആശംസിച്ചിരുന്നു.

'എന്റെ സഹോദരന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ പോയി. അദ്ദേഹത്തിന് ഇന്ത്യയില്‍ ഫലവത്തായ താമസം ആശംസിക്കുന്നു, നാളത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,' മോദി ഇന്നലെ സാമൂഹ്യ മാധ്യമമായ എക്‌സില്‍ പോസ്റ്റു ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനം. ഖത്തര്‍ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. നേരത്തേ 2015 മാര്‍ച്ചില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തിന് കൂടുതല്‍ ആക്കം കൂട്ടുമെന്നാണ്. മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രതിനിധി സംഘം എന്നിവരുള്‍പ്പെടെ ഒരു ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

India and Qatar signed five MoUs and two agreements



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  3 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  3 days ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  3 days ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  3 days ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  3 days ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  3 days ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  3 days ago