രാഷ്ട്രപതിഭവനില്‍ കേരളം ഒരുക്കുന്ന ഓണാഘോഷം ഇന്ന്
ന്യൂഡല്‍ഹി:രാഷ്ട്രപതി ഭവനില്‍ കേരള സര്‍ക്കാരിന്റെ ഓണാഘോഷം ഇന്നു നടക്കും. കൈരളി എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷത്തില്‍ സദ്യയും സാംസ്കാരിക പരിപാടികളും ഉണ്ടാകും.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പുറമേ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ഇ.ചന്ദ്രശേഖരന്, എ.സി.മൊയ്തീന്, കെ.കെ.ശൈലജ, എ.കെ.ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ.ടി.ജലീല്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ആഘോഷത്തില്‍ പങ്കുചേരും. ഇത് ആദ്യമായാണു കേരള സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ഓണാഘോഷം രാഷ്ട്രപതിഭവനില്‍ സംഘടിപ്പിക്കുന്നത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാംസ്കാരിക പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്. ഋഗ്വേദ ശ്ലോകത്തോടെ തുടങ്ങുന്ന പരിപാടിയില്‍ വാദ്യമേളം, മോഹിനിയാട്ടം, കഥകളി, ഓണത്തെക്കുറിച്ചു ലഘുവിവരണം എന്നിവ ഉണ്ടാകും. 68 കലാകാരന്മാരും 11 അണിയറ പ്രവര്‍ത്തകരുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."