HOME
DETAILS
MAL
ചൈനയിലെ ചില്ലുപാലം താല്കാലികമായി അടച്ചു
backup
September 03 2016 | 05:09 AM
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളവും ഉയരവും കൂടിയ ഗ്ലാസ് പാലമായ ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം രണ്ട് ആഴ്ചത്തെയ്ക്കു അടച്ചു. അടിയന്തിരമായി അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാലാണ് അടച്ചതെന്ന് അധികൃതര്‍ അറിയിച്ചത്. പാലം തുറന്ന് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് അടയ്ക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
പാലത്തിനു പൊട്ടലുകളോ വിളലുകളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മറ്റ് അപകടങ്ങളും നട്ന്നിട്ടില്ലെന്നും വക്താക്കള്‍ അറിയിച്ചു.
ഹുവാന്‍ പ്രവിശയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 430 മീറ്റര്‍ നീളമുണ്ട്. 3.4 മില്യണ്‍ ഡോളറാണ് പാലം നിര്‍മിതിക്കായി വേണ്ടിവന്നത്. ഇസ്രായേലി ശില്പിയായ ഹെയിം ഡോട്ടന് ആണ് പാലം രൂപകല്‍പ്പന ചെയ്തത്. എല്ലാ ദിവസം 8000 സന്ദര്‍ശകരെയാണ് പാലത്തില്‍ അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."