HOME
DETAILS

കൂടുതല്‍ ഉറപ്പോടെ ചൂരല്‍മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

  
February 19, 2025 | 8:13 AM

wayanad chooralmala new bridge will reconstruct

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിര്‍ദേശം അംഗീകരിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനര്‍നിര്‍മിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിര്‍മിതി. ഇതിനായി കഴിഞ്ഞ ദുരന്തകാലത്ത് പുഴയില്‍ ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക. 

മുന്‍പുണ്ടായിരുന്ന പാലത്തിനെക്കാള്‍ ഉയരമുള്ള പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലേക്കും 80 മീറ്റര്‍ നീളത്തില്‍ പാലം പണിയുന്നത്. നദിയിലെ വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. പകരം ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിര്‍മിക്കുക. 

കഴിഞ്ഞവര്‍ഷം ജൂലൈ 30-നാണ് ഉരുള്‍പൊട്ടലിനെത്തുര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പാലം ഒലിച്ചുപോയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. 

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago