ഇന്ത്യയെയും സഊദിയെയും തമ്മിലടിപ്പിക്കാനുള്ള ഇറാന്‍ ശ്രമം പരാജയപ്പെട്ടു
റിയാദ്: ശക്തമായ ബന്ധം നിലനില്‍ക്കുന്ന സഊദിയെയും ഇന്ത്യയെയും തമ്മിലടിപ്പിക്കാന്‍ ഇറാന്‍ നടത്തിയ ഗൂഢ നീക്കം പൊളിഞ്ഞു. മികച്ച ബന്ധം നില നില്‍ക്കുന്ന ഇരു രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ക്കുന്നതിന് ഇറാന്‍ സഹായത്തോടെ വിവിധ തീവ്രവാദ സംഘടനകള്‍ നടത്തിയ നീക്കമാണ് പരാജയപ്പെട്ടത്.
സഊദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇപ്പോള്‍ നടത്തുന്ന ചൈന, ജപ്പാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര യാത്രയുടെ മറപിടിച്ചാണ് ഇന്ത്യയുമായുള്ള സഊദി അറേബ്യയുടെ നിലപാടില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമം നടന്നത്.
ഇറാന്‍ മാധ്യമങ്ങളും ഇറാഖ്, ലെബനോന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെ ഇറാന്‍ അനുകൂല സംഘടനകളുടെയും നേതൃത്വത്തിലാണ് സംഘടിത ശ്രമം നടന്നത്. ലബനോനിലെ ഹിസ്ബുല്ല ഇറാന്‍ ചാനലായ അല്‍ ആലം ആണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചു സഊദി ഇന്ത്യ ബന്ധത്തിന് വിള്ളല്‍ വീഴ്ത്താന്‍ ശ്രമം നടത്തിയത്.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ചൈന, ജപ്പാന്‍, പാകിസ്താന്‍ സന്ദര്‍ശനങ്ങള്‍ക്ക് മേഖലയിലെ പ്രമുഖ രാജ്യവും സഊദിയുടെ മുഖ്യ സൗഹൃദ രാജ്യവുമായ ഇന്ത്യ വേണ്ടത്ര പരിഗണയും ശ്രദ്ധയും നല്‍കുന്നില്ലെന്ന് സുഷമ സ്വരാജ് വെളിപ്പെടുത്തി എന്നാണു അല്‍ ആലം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പര്യടനവുമായി ബന്ധപ്പെട്ടു ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇന്ത്യ ഇങ്ങനെ പ്രതികരിച്ചതെന്നും ചാനല്‍ പറഞ്ഞു. മാത്രമല്ല അദ്ദേഹത്തിന്റെ പര്യടനത്തിന്റെ ഫലമായി തന്ത്രപ്രധാനമായ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അമേരിക്കയുടെ പിന്തുണയുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍ക്കെതിരെ ചൈനക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് താന്‍ ആഗ്രഹിക്കുന്നു എന്നിങ്ങനെയുള്ള വ്യാജ പ്രസ്താവനകളാണ് ചാനല്‍ പ്രസിദ്ധീകരിച്ചത്.
ഇത് ഇന്ത്യയിലെ സഊദി എംബസ്സി ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പേരില്‍ വ്യാജ വാര്‍ത്ത വന്നത കാര്യം പുറത്തായത്. വിവരമറിഞ്ഞ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് വ്യാജമാണെന്ന് തെളിയിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രി നല്‍കിയ അഭിമുഖമെന്നു പറഞ്ഞു അല്‍ ആലം ചാനലില്‍ വന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധമാണെന്നു വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ വ്യക്താക്കി.
ഇന്ത്യയും സഊദിയും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ബന്ധം തകര്‍ക്കുന്നതിനല്ല ശ്രമങ്ങള്‍ വിജയിക്കില്ലെന്നും ഇന്ത്യയിലെ സഊദി അംബാസിഡര്‍ സഊദ് അല്‍ സാത്തി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസും അല്‍ ആലം ചാനല്‍ വാര്‍ത്ത നിഷേധിച്ചു. ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ തങ്ങള്‍ അത്തരത്തിലുള്ളൊരു അഭിമുഖം നടത്തിയിട്ടില്ലന്നു ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."