HOME
DETAILS

രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബി‌എസ്‌എഫിൻ്റെ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

  
May 04 2025 | 00:05 AM

Pak Soldier Detained By Indias Border Security Force In Rajasthan

ജയ്പൂർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യാ - പാകിസ്ഥാൻ അതിർത്തി സംഘർഷഭരിതമായിരിക്കെ, രാജസ്ഥാനിലെ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബി‌എസ്‌എഫിൻ്റെ കസ്റ്റഡിയിൽ. രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് ബി‌എസ്‌എഫ് പാകിസ്ഥാൻ അതിർത്തി സേനയായ പാക് റേഞ്ചറെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ബിഎസ്എഫിലെ ജവാനെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് അറസ്റ്റ് ചെയ്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ്, പാക് ജവാനെ ഇന്ത്യയുടെ ബിഎസ്എഫ് പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് സൈന്യം അറിയിച്ചു. ഇദ്ദേഹം ഏതു സാഹചര്യത്തിൽ ആണ് ബിഎസ്എഫിൻ്റെ പിടിയിൽ ആയതെന്നു വ്യക്തമല്ല.

  ഏപ്രിൽ 23 ന് പഞ്ചാബിലെ ഈ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ബി‌എസ്‌എഫ് ജവാൻ പൂർണം കുമാർ ഷായെ ആണ് പാക് റേഞ്ചേഴ്‌സ് പിടികൂടിയത്. ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം ഇന്ത്യ നടത്തിവരികയാണ്. ഇന്ത്യൻ സേന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും അദ്ദേഹത്തെ കൈമാറാൻ ഇതുവരെ പാകിസ്ഥാൻ തയാറായിരുന്നില്ല.

Pak Soldier Detained By India's Border Security Force In Rajasthan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു

National
  •  a day ago
No Image

ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം

International
  •  a day ago
No Image

സ്വര്‍ണ വിലയേക്കാള്‍ ഏറെ ഉയരത്തില്‍ പവന്‍ ആഭരണത്തിന്റെ വില; സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

Business
  •  a day ago
No Image

കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍

National
  •  a day ago
No Image

സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്  

National
  •  a day ago
No Image

ആതിഫ് അസ്‌ലമിന്‌റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ

International
  •  a day ago
No Image

ഇസ്‌റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ

International
  •  a day ago
No Image

വീണ്ടും പാക് ചാരന്‍മാര്‍ പിടിയില്‍; ഐഎസ്‌ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested

latest
  •  a day ago
No Image

മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് എസ് ഐ സി വിഖായ സ്വീകരണം നൽകി

Saudi-arabia
  •  a day ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today

latest
  •  a day ago