HOME
DETAILS

ബാങ്ക് ഓഫ് ബറോഡയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം; 4000 ഒഴിവുകള്‍; കേരളത്തിലും അവസരം

  
Web Desk
February 23 2025 | 13:02 PM

apprentice trainee at bank of baroda 4000 vacancies include kerala

കേരളത്തില്‍ ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 4000 ഒഴിവുകളിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 11. 

തസ്തിക & ഒഴിവ്

ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ 4000 ഒഴിവുകള്‍. കേരളത്തില്‍ 89 ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. 

ആന്ധ്രാപ്രദേശ് 59, അസം 40, ബീഹാര്‍ 120, ചണ്ഡീഗഡ്  40, ഛത്തീസ്ഗഡ് 76, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി 07, ഡല്‍ഹി 172
ഗോവ 10, ഗുജറാത്ത് 573, ഹരിയാന 71, ജമ്മു കശ്മീര്‍ 11, ജാര്‍ഖണ്ഡ് 30, കര്‍ണാടക 537, കേരളം 89 , മധ്യപ്രദേശ് 94, 
മഹാരാഷ്ട്ര 388, മണിപ്പൂര്‍ 08, മിസോറാം 06, ഒഡീഷ 50, പുതുച്ചേരി  10, പഞ്ചാബ് 132, രാജസ്ഥാന്‍ 320, തമിഴ്‌നാട് 223, 
തെലങ്കാന 193 , ഉത്തര്‍പ്രദേശ് 558, ഉത്തരാഖണ്ഡ് 30, പശ്ചിമ ബംഗാള്‍ 153

ആലപ്പുഴ    5
എറണാകുളം    30
കണ്ണൂര്‍    5
കാസര്‍ഗോഡ്    7
കോഴിക്കോട്    10
മലപ്പുറം    5
പാലക്കാട്    7
തിരുവനന്തപുരം    10
തൃശൂര്‍    10 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍. 

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി മറ്റു സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ലഭിക്കും. 


യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12,000 രൂപ മുതല്‍ 15,000 രൂപവരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 800 രൂപയും, എസ്.സി, എസ്.ടി 600 രൂപയും, ഭിന്നശേഷിക്കാര്‍ക്ക്  400 രൂപയും അപേക്ഷ ഫീസുണ്ട്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. അപേക്ഷ നല്‍കുന്നതിനായി നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

apprentice trainee at bank of baroda 4000 vacancies include kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ

National
  •  15 hours ago
No Image

സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം

National
  •  15 hours ago
No Image

110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു

Kerala
  •  15 hours ago
No Image

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു 

International
  •  15 hours ago
No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  16 hours ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  17 hours ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  17 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  17 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  17 hours ago