HOME
DETAILS

ട്രംപിനെ വെറുതെയല്ല യുഎഇ സ്വീകരിച്ചത്, അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍; വഴികാട്ടാന്‍ ഓപ്പണ്‍ എഐ

  
Web Desk
May 17 2025 | 05:05 AM

Abu Dhabi Launches Largest AI Campus Outside the US with OpenAI Collaboration

അബൂദബി: അമേരിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ എഐ ക്യാമ്പസ് അബൂദബിയില്‍ നിലവില്‍ വരും. അമേരിക്കയ്ക്കു പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമ്പസ് അബൂദബിയിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും അമേരിക്കയും ഒപ്പുവച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സന്ദർശന വേളയിൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്തുള്ള ഏറ്റവും വലിയ ഡാറ്റാ സെന്റർ വികസിപ്പിക്കുന്നതിനുള്ള കരാറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒപ്പുവച്ചതോടെണ് പദ്ധതിക്ക് ജീവന്‍ വച്ചത്‌.

എഐ ക്യാമ്പസ് വികസിപ്പിക്കാന്‍ ഓപ്പണ്‍ എഐ യുഎഇ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അബൂദബിയില്‍ വരാന്‍ പോകുന്ന 5 ജിഗാവാട്ട് ഡാറ്റാ സെന്റര്‍ കാമ്പസിന്റെ മേല്‍നോട്ടക്കാരില്‍ ഒരാളായിരിക്കും ഓപ്പണ്‍ എഐയെന്ന് അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാള്‍ ഫറഞ്ഞതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
 
മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള കമ്പനിയുടെ പങ്കാളിത്തം ഇതുവരെ അന്തിമമാക്കിയിട്ടില്ല, എന്നാല്‍ താമസിയാതെ ഓപ്പണ്‍ എഐ ഔദ്യോഗിക നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തില്‍ റോയിട്ടേഴ്‌സിനോട് പ്രതികരിക്കാന്‍ ഓപ്പണ്‍എഐ തയ്യാറായില്ല. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ കാമ്പസ് നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ യുഎഇയും അമേരിക്കയും വ്യാഴാഴ്ചയാണ് ഒപ്പുവച്ചത്.

അബൂദബിയിലെ സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനമായ ജി42 ആയിരിക്കും കാമ്പസ് വികസിപ്പിക്കുക. യുഎസ് കമ്പനികളായിരിക്കും ക്യാമ്പസില്‍ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ക്ലൗഡ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുക.

യുഎസ് വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച്, 1 ജിഗാവാട്ട് AI ഡാറ്റാ സെന്ററിൽ നിന്നാണ് പദ്ധതി ആരംഭിക്കുക. തുടര്‍ന്ന് 10 ചതുരശ്ര മൈലിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.

ഈ പദ്ധതിയിലൂടെ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പനികളുടെ സാന്നിധ്യം വിപുലീകരിക്കുമെന്നും, ദക്ഷിണേന്ത്യയ്ക്ക് മികച്ച സേവനം നൽകാനുള്ള അവരുടെ ശേഷി വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Abu Dhabi unveils the largest AI campus outside the United States, with guidance from OpenAI. The initiative marks a major step in advancing AI innovation in the Middle East.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  2 days ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  2 days ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  2 days ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  2 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  2 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  2 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  2 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  2 days ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  2 days ago