HOME
DETAILS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്ത പണം പരാതിക്കാര്‍ക്ക് നല്‍കുമെന്ന് ഇഡി

  
Web Desk
February 24, 2025 | 12:51 PM

karuvannurbankscam-ed-statement-newupdate-1

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം പരാതിക്കാര്‍ക്ക് നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് ഇഡി വ്യക്തമാക്കി. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് ബാങ്കിനെ തിരികെ ഏല്‍പ്പിക്കും. ഇരകളായവര്‍ക്ക് ബാങ്കിനെ സമീപിക്കാവുന്നതാണ്. ബാങ്ക് വഴിയാണ് പരാതികാര്‍ക്ക് പണം തിരികെ നല്‍കുക. കേസില്‍ കരുവന്നൂര്‍ ബാങ്കും ഇരയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി നിരവധി തവണ ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത്  ഇതാദ്യമായാണ് പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് ഇഡി നേരിട്ട് മടക്കികൊടുക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കോടതികളിലെത്തുന്ന കേസുകളില്‍ കാലതാമസം നേരിടുന്നത് പതിവായിരുന്നു. എന്നാല്‍ ഇഡിയുടെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകളില്‍ പെടുമ്പോള്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടുന്ന പണം കോടതി മുഖാന്തരം ഇഡി, കേസില്‍ ഇരകളായവര്‍ക്ക് മടക്കികൊടുക്കുന്ന രീതികള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.

അതേസമയം കണ്ടല ബാങ്കിലും, പോപ്പുലര്‍ ഫിനാന്‍സ് കേസിലും കരുവന്നൂര്‍ ബാങ്കിന് സമാനമായ നടപടികള്‍ ഉണ്ടാകും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  3 days ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  3 days ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  3 days ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  3 days ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണകാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തത്: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  3 days ago
No Image

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 9 വയസുകാരന്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

വിജയ് കൊച്ചിയില്‍ എത്തും; ഓപ്പറേഷന്‍ തൂഫാന് പിന്തുണ, മോഹന്‍ലാലിനൊപ്പം വേദി പങ്കിടും

Kerala
  •  3 days ago
No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  3 days ago