HOME
DETAILS

ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്‍ണവില; കേരളത്തില്‍ ഇന്ന് പുതു റെക്കോര്‍ഡ് 

  
Web Desk
February 25, 2025 | 5:55 AM

Gold Prices Reach Record Highs in Kerala

കൊച്ചി: രാജ്യാന്തര വിപണിക്കൊപ്പം കേരളത്തിലും ചരിത്രം തിരുത്തി മുന്നേറി സ്വര്‍ണവില. കേരളത്തിലാകട്ടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വില കൂടി വരുന്നതാണ് കാണുന്നത്. 

സ്വര്‍ണം പവന് ഈ മാസം മാത്രം 2960 രൂപയാണ് വര്‍ധിച്ചത്. 61640 രൂപയായിരുന്നു ഫെബ്രുവരിയിലെ കുറഞ്ഞ പവന്‍ നിരക്ക്. ഇന്നത്തെ വര്‍ധനക്ക് പിന്നാലെ പവന് ഏറ്റവും കൂടി നിരക്ക്  64600 രൂപയില്‍ എത്തി നില്‍ക്കുകയാണ്. വിലയില്‍ ഇനിയും മാറ്റം വരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് വില വര്‍ധനക്ക് ആക്കം കൂട്ടിയേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

64600 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 160 രൂപയാണ് പവന് വര്‍ധിച്ചിരിക്കുന്നത്.  20 രൂപ കൂടി ഗ്രാമിന്റെ വില 8075 രൂപയിലെത്തി. 

അതേസമയം, 22 കാരറ്റ് സ്വര്‍ണം വില കൂടി വരുന്നത് കൂടുതല്‍ പേരെ 18 കാരറ്റിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. 75 ശതമാനം സ്വര്‍ണവും 25 ശതമാനം മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്ന സ്വര്‍ണമാണ് 18 കാരറ്റ്. കൂടുതല്‍ ഉപഭോക്താക്കള്‍ 18 കാരറ്റ് സ്വര്‍ണം ചോദിച്ചുവരുന്നുവെന്നാണ് ജ്വല്ലറികളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 18 കാരറ്റിലുള്ള ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6,607 യും പവന് 52,856 രൂപയുമാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 16ഉം പവന് 128ഉം രൂപയുടെ വര്‍ധനവാണുണ്ടായത്.24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,809 രൂപയും പവന് 70,472 രൂപയുമാണ് ഇന്നത്തെ വില.

ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം കണക്കാക്കുകയാണെങ്കില്‍ 3230 രൂപ വരും. സ്വര്‍ണ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കേണ്ടി വരും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍. അതായത് സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള 67830 എന്ന സംഖ്യയ്‌ക്കൊപ്പം 2034 രൂപ കൂടി കൂട്ടേണ്ടി വരും. അപ്പോള്‍ വില 69865 രൂപ വരും. അതനുസരിച്ച് ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 70000 രൂപയെങ്കിലും ചെലവ് വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ മുന്നേറ്റം ഇന്നലെയുണ്ടായിട്ടില്ല.എന്നാല്‍ വിറ്റഴിക്കല്‍ നടക്കുന്നുണ്ട്. എന്നിരിക്കേ കേരളത്തില്‍ നേരിയ തോതിലാണെങ്കിലും വില കൂടുന്നതിനുള്ള ഒരു കാരണം, ഡോളര്‍ സൂചികയിലെ മുന്നേറ്റവും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയുമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍ സൂചിക 106 എന്ന നിരക്കിലും ഇന്ത്യന്‍ രൂപ 86.88 എന്ന നിരക്കിലുമാണുള്ളത്.

ആഗോള വിപണിയിലെ വിലയോടൊപ്പം മുംബൈ വിപണിയിലെ വിലയും ഡോളര്‍രൂപ മൂല്യ വ്യത്യാസവും എന്നിവ പരിശോധിച്ചാണ് കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറഞ്ഞേക്കും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതല്ലെങ്കില്‍ ഡോളര്‍ കരുത്ത് വന്‍തോതില്‍ ഉയര്‍ത്തണം. ഈ രണ്ട് സാധ്യതകളും പൊടുന്നനെ സംഭവിച്ചേക്കില്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വന്‍ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നു തന്നെയാണ് വിലയിരുത്തല്‍.

 

Gold prices in Kerala have hit an all-time high, with the price per gram increasing by ₹2960 this month. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  2 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  2 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  2 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  2 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  2 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  2 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  2 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  2 days ago