ആള്‍ദൈവ നിര്‍മാണം; കോടതിവിധി സ്വാഗതാര്‍ഹം: എസ്.വൈ.എസ്
കല്‍പ്പറ്റ: ആള്‍ദൈവങ്ങളെയും വ്യാജ സിദ്ധന്മാരെയും വ്യാജ ത്വരീഖത്തുകളെയും നിര്‍മിച്ചു നടത്തുന്ന ആത്മീയ വാണിഭം അപകടകരമാണന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. മനുഷ്യരുടെ ആത്മീയ താല്പര്യം കൗശല പൂര്‍വം ദുരുപയോഗം ചെയ്ത് മനുഷ്യരെ ദൈവമോ ദൈവതുല്യരോ ആക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നു. ശരിയായ ആത്മീയത മനുഷ്യ മനസ്സിന്റെ യഥാര്‍ഥ സംസ്കരണം നിര്വഹിക്കാനുള്ളതാണന്നും യോഗം വിലയിരുത്തി.
നവോഥാന പ്രസ്ഥാനത്തിനും ജാതി രഹിത മാനവികതക്കും വേണ്ടി യത്നിച്ച നാരായണ ഗുരുവിനെ ദൈവമായി കാണരുതെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി സ്വാഗതാര്‍ഹമാണന്നും യോഗം വിലയിരുത്തി.
സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്റാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി.
പി. സുബൈര്‍ കണിയാമ്പറ്റ, ഇ.പി മുഹമ്മദലി, മൂസ മാസ്റ്റര്‍, ഹാരിസ് ബനാന, എം.സി ഉമര്‍ മൗലവി സംസാരിച്ചു. ശംസുദ്ദീന്‍ റഹ്മാനി സ്വാഗതവും കെ മുഹമ്മദ് കുട്ടി ഹസനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."