HOME
DETAILS

SAUDI ARABIA Weather Updates | തണുപ്പ് ശക്തിയായി, താപനില പൂജ്യം ഡിഗ്രിക്കും താഴെ, വൈറലായി മഞ്ഞു പുതച്ച ജലധാരകളുടെ ചിത്രങ്ങള്‍

  
February 26, 2025 | 2:13 PM

Saudi Cold Wave Temperatures Drop Below Zero

റിയാദ്: ശീതക്കാറ്റുകള്‍ ശക്തമായതിനെ തുടര്‍ന്ന് സഊദി തണുത്തുവിറയ്ക്കുകയാണ്. സഊദിയുടെ പല ഭാഗങ്ങളിലും വീശിയടിച്ച ശീതക്കാറ്റ് കാരണമായി പലയിടത്തും മഞ്ഞുവീണിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഗവര്‍ണറേറ്റായ റഫയിലെ ഒരു ജലധാര മഞ്ഞുപുതച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ എടുത്ത ഫോട്ടോകളില്‍ ജലധാര മഞ്ഞു മൂടിയ നിലയിലാണ് കാണപ്പെടുന്നത്. 

2025-02-2619:02:28.suprabhaatham-news.png
 
 

ഫോട്ടോ എടുക്കുന്ന സമയത്ത് തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്നു എന്നാണ് ഫോട്ടോ എടുത്ത വ്യക്തി പറയുന്നത്. റഫയില്‍ താപനില 2 ഡിഗ്രി സെല്‍ഷ്‌സില്‍ എത്തിയപ്പോള്‍ തന്നെ തുറസ്സായ ഇടങ്ങളിലും പുല്‍നാമ്പുകള്‍ക്കു മുകളിലും മഞ്ഞു വീണു തുടങ്ങിയിരുന്നു.

ശനിയാഴ്ച മുതല്‍ വടക്കന്‍, മധ്യ, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് സഊദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി നേരത്തെ പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച, വടക്കന്‍ അതിര്‍ത്തി മേഖലയില്‍ സ്ഥിതി ചെയ്യുന്ന തുറൈഫില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞിരുന്നു. ഇവിടെ ജലത്തിന്റെ ഉപരിതലം തണുത്തുറഞ്ഞതായും കുളങ്ങളിലും നദീതടങ്ങളിലും മഞ്ഞുപാളികള്‍ രൂപപ്പെട്ടതായും സഊദി പ്രസ് ഏജന്‍സി (SPA) റിപ്പോര്‍ട്ടു ചെയ്തു.

2025-02-2619:02:07.suprabhaatham-news.png
 
 

കഠിനമായ ശൈത്യകാലത്തിന് പേരുകേട്ട തുറൈഫില്‍ യൂറോപ്പില്‍ നിന്ന് തെക്കോട്ട് പ്രവഹിക്കുന്ന ധ്രുവ വായു പിണ്ഡം കാരണമാണ് ഇടയ്ക്കിടെ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. നിലവിലെ തണുപ്പ് ഈ സീസണിലെ ഏറ്റവും ശക്തമാണെന്നും വ്യാഴാഴ്ച വരെ ഇതു തുടരുമെന്നും എന്‍സിഎം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. 'കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം വെള്ളിയാഴ്ച ശൈത്യകാലത്തിന്റെ അവസാന ദിവസമാണ്,' അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ എളുപ്പമാക്കി

Saudi-arabia
  •  a day ago
No Image

ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ

bahrain
  •  a day ago
No Image

കൊതുകുകൾ മനുഷ്യരെ തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്തുകൊണ്ട്? ആഗോളതലത്തിൽ പടരുന്ന പകർച്ചവ്യാധികൾക്ക് പിന്നിലെ ശാസ്ത്രീയ വശം കണ്ടെത്തി പുതിയ പഠനം

Health
  •  a day ago
No Image

പാലക്കാട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

വടകരയിൽ റോഡിനരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെടുത്ത് പോലിസ്

Kerala
  •  a day ago
No Image

ലോകകപ്പ് ടിക്കറ്റിനായി വന്‍ ആവേശം;ഫിഫയ്ക്ക് 500 ദശലക്ഷം അപേക്ഷകള്‍ 

oman
  •  a day ago
No Image

നെടുമ്പാശ്ശേരിയിൽ 46 ഉംറ തീർത്ഥാടകർ കുടുങ്ങി; കൺഫേംഡ് ടിക്കറ്റുമായി എത്തിയവർക്ക് യാത്ര നിഷേധിച്ച് ആകാശ എയർ

Kerala
  •  a day ago
No Image

ക്രൂരതയുടെ മൂന്നാംമുറ; മോഷണക്കുറ്റം സമ്മതിപ്പിക്കാനായി കസ്റ്റഡിയിലെടുത്ത യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ

crime
  •  a day ago
No Image

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

uae
  •  2 days ago
No Image

ഭക്ഷണത്തിനും ചികിത്സക്കും കൂടുതല്‍ ചെലവ്; കുവൈത്തില്‍ ജീവിതച്ചെലവ് ഉയരുന്നു

Kuwait
  •  2 days ago