HOME
DETAILS

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ ആരംഭിക്കാം; പ്രത്യേക അഫിലിയേഷൻ വേണ്ട

  
February 26 2025 | 14:02 PM

CBSE allows sub-schools under the same affiliation No separate approval needed

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ മാറ്റം. ഒരു സ്കൂൾ അതിന്റെ പേരും അഫിലിയേഷൻ നമ്പറും ഉപയോഗിച്ച് ശാഖകൾ ആരംഭിക്കാനുള്ള അനുമതിയാണ് പുതിയ തീരുമാനം. എന്നാൽ ഇത്തരത്തിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമായി ഒരുക്കണമെന്ന് നിബന്ധനയുണ്ട്.

കുട്ടികൾക്ക് പ്രധാന സ്കൂളിൽ നിന്നു ശാഖാ സ്കൂളിലേക്ക് മാറാൻ ബുദ്ധിമുട്ടില്ല, കൂടാതെ ഇത് പുതിയ അഡ്മിഷനായി കണക്കാക്കുകയില്ല. പ്രധാന സ്കൂളിൽ ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പ്രവർത്തിക്കുമ്പോൾ, ശാഖാ സ്കൂളുകൾക്ക് പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയാണ് ക്ലാസുകൾ നടത്താൻ അനുവാദമുള്ളത്.

പ്രധാന സ്കൂളിന്റെയും ശാഖാ സ്കൂളിന്റെയും മാനേജ്മെന്റും ഉടമസ്ഥതയും ഒന്ന്തന്നെയാകും, പഠനവും അഡ്മിനിസ്ട്രേഷനും ഒരേ രീതിയിൽ പാലിക്കണമെന്നും പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നു. സ്കൂളിന് ഒരേ വെബ്സൈറ്റ് ഉപയോഗിക്കാമെങ്കിലും, ശാഖാ സ്കൂളുകൾക്കായി അതിൽ പ്രത്യേക സെക്ഷൻ ഉണ്ടായിരിക്കണം.

അഡ്മിഷൻ നടപടികളും അക്കൗണ്ടിംഗും പ്രധാന സ്കൂൾ മേൽനോട്ടത്തിലായിരിക്കും. ശാഖാ സ്കൂളുകളിൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾ ആറാം ക്ലാസിൽ പ്രധാന സ്കൂളിലേക്ക് മാറ്റപ്പെടും, ഇത് പുതിയ അഡ്മിഷനായി കണക്കാക്കില്ല. എല്ലാ അദ്ധ്യാപക, അനധ്യാപക ജീവനക്കാരുടെയും ശമ്പള വിതരണം പ്രധാന സ്കൂൾ വഴി നടക്കും.

മുമ്പ്, ഒരു ഗ്രൂപ്പിന് കീഴിൽ രണ്ടാമത്തെ സ്കൂൾ ആരംഭിക്കുമ്പോൾ പുതിയ അഫിലിയേഷൻ ആവശ്യമായിരുന്നു. ഈ വ്യവസ്ഥയിലാണ് ഇളവ് നൽകിയത്. എന്നാൽ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും നടത്തുന്നത് പ്രധാന സ്കൂളിന്റെ പ്രിൻസിപ്പലുമായി ആയിരിക്കുമെന്നും സിബിഎസ്ഇ പുതിയ നിബന്ധനകളിൽ വിശദീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

uae
  •  3 days ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 

Kerala
  •  3 days ago
No Image

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

uae
  •  3 days ago
No Image

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  3 days ago
No Image

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

Kerala
  •  3 days ago
No Image

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി

Kerala
  •  3 days ago
No Image

റോഡില്‍ എഐ ക്യാമറയുണ്ട്; വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ ഒമാന്‍

oman
  •  3 days ago
No Image

ഐസിയുവില്‍ നഴ്‌സുമാര്‍ നോക്കി നില്‍ക്കെ എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായ സംഭവം;  പ്രതി പിടിയില്‍

National
  •  3 days ago
No Image

ഈസ്റ്റര്‍ തിരക്കു പ്രമാണിച്ച് യാത്രക്കാര്‍ക്കു മുന്നറിയിപ്പുമായി എമിറേറ്റ്‌സ്; വാരാന്ത്യത്തില്‍ യാത്രക്കാരുടെ തിരക്കേറുമെന്നും എമിറേറ്റ്‌സ്

uae
  •  3 days ago