HOME
DETAILS

ഓസ്‌ട്രേലിയക്കെതിരെ സിക്സർ മഴ; ചരിത്രത്തിൽ മൂന്നാമനായി അഫ്ഗാൻ സിംഹം

  
Sudev
February 28 2025 | 13:02 PM

Azmatullah Omarzai Create a new record in icc champions trophy

ഗദ്ദാഫി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഈ മത്സരം രണ്ട് ടീമുകൾക്കും ഏറെ നിർണായകമാണ്. മത്സരത്തിൽ വിജയിക്കുന്ന ടീമിന് സെമി ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 273 റൺസിന്‌ പുറത്താവുകയായിരുന്നു. 

അർദ്ധ സെഞ്ച്വറികൾ നേടിയ സെദിഖുള്ള അടൽ, അസ്മത്തുള്ള ഒമർസായ് എന്നിവരുടെ കരുത്തിലാണ് അഫ്ഗാൻ മികച്ച ടോട്ടൽ നേടിയത്. 95 പന്തിൽ 85 റൺസാണ് സെദിഖുള്ള നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒമാർസായ് 63 പന്തിൽ 67 റൺസും നേടി. ഒരു ഫോറും അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ സിക്സറുകളിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും ഒമാർസായിക്ക് സാധിച്ചു. 

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ആറാം നമ്പറിലോ അതിൽ താഴെയോ ഇറങ്ങി ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന മൂന്നാമത്തെ താരമായാണ് ഒമർസായ് മാറിയത്. 2017ൽ പാകിസ്താനെതിരെ ആറ് സിക്സുകൾ നേടിയ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മുൻ ന്യൂസിലാൻഡ് ക്രെയ്ഗ് മക്മില്ലനാണ് ഈ നേട്ടത്തിൽ ഒന്നാമതുള്ളത്. 2004ൽ യുഎസ്എക്കെതിരെ ഏഴ് സിക്സറുകളാണ് താരം നേടിയത്. 

അതേസമയം മത്സരത്തിലെ ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റുകളും ആദം സാമ്പ, സ്‌പെൻസർ ജോസഫ് എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഗ്ലെൻ മാക്‌സ്‌വെൽ ഒരു വിക്കറ്റും നേടി. 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ

മാത്യു ഷോർട്ട്, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ആദം സാംപ, സ്പെൻസർ ജോൺസൺ.

അഫ്ഗാനിസ്ഥാൻ പ്ലെയിങ് ഇലവൻ

റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫർ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡി.എൽ.എഡ് ഇളവിൽ വ്യക്തത വരുത്തി ഉത്തരവ് തുണയാവുക ആയിരത്തിലേറെ ഉദ്യോഗാർഥികൾക്ക്

Kerala
  •  6 days ago
No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  6 days ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  6 days ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 days ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  6 days ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  6 days ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  6 days ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  6 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  6 days ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  6 days ago