റമദാനിൽ ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബൂദബി
അബൂദബി: റമദാൻ ആരംഭത്തോടനുബന്ധിച്ച് ഹെവി വാഹനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബൂദബി മൊബിലിറ്റി. ചരക്ക് ട്രക്കുകൾ, നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, ടാങ്കറുകൾ തുടങ്ങിയ ഹെവി വാഹനങ്ങളുടെ ഗതാഗത സമയത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ 10 വരെയും ഉച്ചക്ക് 2 മുതൽ വൈകിട്ട് 4 വരെയുമാണ് നഗരത്തിലെ റോഡുകളിൽ ഹെവി വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയും, കൂടാതെ വൈകുന്നേരം 8 മണി മുതൽ രാത്രി 1 മണി വരെയും ഹെവി വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
റമദാനിൽ അബൂദബിയിലെ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനായാണ് പുതിയ നിയന്ത്രണങ്ങൾ. തിരക്കേറിയ സമയങ്ങളിൽ ഭാര വാഹനങ്ങളും ചെറിയ മറ്റ് വാഹനങ്ങളും ഒന്നിച്ച് നിരത്തിലിറങ്ങുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടങ്ങളും കുറക്കാനാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
Abu Dhabi has introduced new restrictions on heavy vehicles during Ramadan to reduce congestion and enhance pedestrian safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."