HOME
DETAILS

ഓസ്‌ട്രേലിയൻ കൊടുങ്കാറ്റിൽ തകർന്നത് ലങ്കൻ ചരിതം; പിറന്നത് പുതുചരിത്രം 

  
Web Desk
February 28 2025 | 15:02 PM

Australia create a new record in icc champions trophy

ഗദ്ദാഫി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ റെക്കോർഡ് കൂട്ടുകെട്ടുമായി ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് ഓസ്‌ട്രേലിയൻ താരങ്ങൾ പുതിയ റെക്കോർഡിട്ടത്. അഫ്ഗാൻ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസാണ് ഓസ്ട്രേലിയ നേടിയത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറാണിത്. 2017ലെ ടൂർണമെന്റിൽ സൗത്ത് ആഫ്രിക്കക്കെതിരെ ശ്രീലങ്ക നേടിയ 87 റൺസ് മറികടന്നാണ് ഓസ്ട്രേലിയ ഈ നേട്ടം കൈപ്പിടിയിലാക്കിയത്. 

നേരത്തെ ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സെദിഖുള്ള അടൽ, അസ്മത്തുള്ള ഒമർസായ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 95 പന്തിൽ 85 റൺസാണ് സെദിഖുള്ള നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഒമാർസായ് 63 പന്തിൽ 67 റൺസും നേടി. ഒരു ഫോറം അഞ്ചു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ ബെൻ ദ്വാർഷുയിസ് മൂന്ന് വിക്കറ്റുകളും ആദം സാമ്പ, സ്‌പെൻസർ ജോസഫ് എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഗ്ലെൻ മാക്‌സ്‌വെൽ ഒരു വിക്കറ്റും നേടി. 

അഫ്ഗാനിസ്ഥാൻ പ്ലെയിങ് ഇലവൻ

റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ, നൂർ അഹമ്മദ്, ഫസൽഹഖ് ഫർ. 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ

മാത്യു ഷോർട്ട്, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ആദം സാംപ, സ്പെൻസർ ജോൺസൺ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

Cricket
  •  2 days ago
No Image

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ

Kerala
  •  2 days ago
No Image

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ

Kerala
  •  2 days ago
No Image

കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം

Cricket
  •  3 days ago
No Image

എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല

National
  •  3 days ago
No Image

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ

Football
  •  3 days ago