HOME
DETAILS

ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം

  
March 02, 2025 | 3:46 PM

Dubai GDRFA Announces Ramadan Working Hours

ദുബൈ: റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ). റമദാൻ മാസത്തിൽ, ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കാൻ‍ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തന സമയം നിശ്ചയിച്ചിരിക്കുന്നത്.

അൽ ജഫിലിയയിലെ പ്രധാന ആസ്ഥാനത്തും അൽ ത്വവാർ, അൽ മനാറ സെന്ററുകളിലും, ദുബൈ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ജിഡിആർഎഫ്എയുടെ ബാഹ്യ കേന്ദ്രങ്ങളിലും ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കും. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപതുമുതൽ ഉച്ചക്ക് 12 വരെയും, തുടർന്ന് ഉച്ചക്ക് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെയും സേവന ഓഫിസുകൾ പ്രവർത്തിക്കുമെന്ന് ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.

അതേലമയം, ദുബൈ എയർപോർട്ടിലെ (ടെർമിനൽ 3) കസ്റ്റമർ ഹാപ്പിനെസ് സെന്ററിൽ 24 മണിക്കൂറും സേവനങ്ങൾ ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിലൂടെയും, സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും സേവനങ്ങൾ തുടർച്ചയായി ലഭ്യമാകുമെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി. അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്റർ എല്ലാ ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കും.
 
റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിഡിആർഎഫ്എ തയ്യാറായിരിക്കുമെന്ന് ഉറപ്പുനൽകി. കൂടാതെ,  ഉപഭോക്താക്കൾക്ക് 8005111 എന്ന ടോൾഫ്രീ നമ്പർ വഴി 24 മണിക്കൂറും അമേർ കോൾ സെന്ററിൽ ബന്ധപ്പെടാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ എത്തിക്കുന്നതിലൂടെ ദുബൈ സർക്കാരിന്റെ മികവ് ഉറപ്പാക്കുകയും എല്ലാ ഇടപാടുകളും സുഗമമായി നടത്തുകയും ചെയ്യുന്നതിന് ഡയറക്ടറേറ്റ് സന്നദ്ധത അറിയിച്ചു. 

Get the latest updates on the Ramadan working hours for the General Directorate for Residency Affairs GDRFA in Dubai



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  6 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  6 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  6 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  6 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  6 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  6 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  6 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  6 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  6 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  6 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  6 days ago