കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
തിരുവനന്തപുരം: സംസ്ഥാനത്തെ 13.39 ലക്ഷം വിദ്യാർഥികൾ ഇന്ന് മുതൽ പരീക്ഷ ചൂടിലേക്ക്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തിങ്കളാഴ്ച തുടക്കമാകും. വ്യാഴാഴ്ചയാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾതുടങ്ങുന്നത്.
ഒന്നാംവർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷയും ഇതോടൊപ്പം നടക്കുന്നുണ്ട്. നിലവിൽ രണ്ടാംവർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികളാണ് സപ്ലിമെൻററി/ ഇംപ്രൂവ്മെൻറ് പരീക്ഷക്ക് ഹാജരാവുന്നത്.
പരീക്ഷക്ക് പോവുമ്പോൾ കൃത്യസമയം പാലിക്കാൻ ശ്രദ്ധിക്കണം. രാവിലെ ഒമ്പതര മുതലാണ് എ സ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നത്. രണ്ടാം വർഷ ഹയർ സെഡക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഉച്ചക്ക് ഒന്നരക്കുമാണ് തുടങ്ങുക. ഒപ്പം ഹാൾടിക്കറ്റ് പെന്ന് പെൻസിൽ മറ്റ് അവശ്യ വസ്തുക്കൾ ഒന്നും എടുക്കാൻ മറക്കല്ലേ. കൊടും ചൂടാണ്. കുടിക്കാനുള്ള വെള്ളവും കരുതണം.
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകൾക്ക് സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപിൽ ഒമ്പതും ഗള്ൽ ഏഴും കേന്ദ്രങ്ങൾ. ആകെ 4,27,021 വിദ്യാർഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ ഹാജരാകും. ഇതിൽ ആൺകുട്ടികൾ 2,17,696 പേർ 2,09,325 പെൺകുട്ടികൾ എന്നിങ്ങനെയാണ് കണക്ക്. സര്‍ക്കാര്‍ സ്കൂളുകളിൽ നിന്ന് 1,42,298ഉം എയ്ഡഡിൽ 2,55,092 ഉം അണ് എയ്ഡഡിൽ നിന്ന്സ 29,631ഉം കുട്ടികളുമാണ് പരീക്ഷക്കിരിക്കുന്നത്. ഗള്‍ഫിൽ 682ഉം ലക്ഷദ്വീപിൽ 447ഉം പേർ പരീക്ഷ എഴുതുന്നുണ്ട്.
72 ക്യാംപുകളിലായി ഏപ്രിൽ മൂന്ന് മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും എസ്.എസ്.എൽ.സി മൂല്യനിർണയം. 4,44,693 കുട്ടികളാണ് ര ണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."