പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം
പത്തനംതിട്ട: തിങ്കളാഴ്ച മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പൊതുപരീക്ഷകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ അനധ്യാപക ജീവനക്കാര്‍ക്ക് അധിക ജോലി ഭാരം. ഹയര്‍ സെക്കണ്ടറി ചോദ്യപ്പേപ്പറുകള്‍ക്ക് രാത്രി കാവലിന് പുറമെ, എസ്.എസ്.എല്‍.സി പരീക്ഷാ ജോലികള്‍ കൂടി ചെയ്യേണ്ടി വരുന്നതാണ് അധികഭാരമായി മാറിയിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഒരുക്കങ്ങള്‍, പരീക്ഷാ ദിവസത്തെ ഉത്തരക്കടലാസ് അയക്കുന്നതടക്കമുള്ള ജോലികള്‍ അനധ്യാപക ജീവനക്കാരുടെ ചുമതലകളാണ്.
ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപക ജീവനക്കാര്‍ ചോദ്യപ്പേപ്പറുകള്‍ക്ക് കാവല്‍ നില്‍ക്കണമെന്നും അവര്‍ ഇല്ലെങ്കില്‍ മാത്രമേ ഹയര്‍ സെക്കണ്ടറി ലാബ് അസിസ്റ്റന്റുമാരെ രാത്രി കാവലിന് നിര്‍ത്താവു എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിലുള്ളത്. എന്നാല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ക്ക് രാത്രി കാവല്‍ നില്‍ക്കുന്ന അനധ്യാപകരെ പല സ്‌കൂളുകളിലും പകല്‍ ജോലി ചെയ്യിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതികളുണ്ട്.
ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ അതാത് സ്‌കൂളുകളില്‍ സൂക്ഷിക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ 21 മുതല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ എത്തിച്ചിരുന്നു. 25നകം ഇത് പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."