HOME
DETAILS

കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് അവൻ: മഷെറാനോ

  
March 03, 2025 | 3:30 PM

javier mascherano praises lui Suarez performance

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ ഹ്യൂസ്റ്റൺ ഡൈനാമോക്കെതിരെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു  ഇന്റർ മയാമി വിജയിച്ചത്. ഉറുഗ്വയ്ൻ സൂപ്പർതാരം ലൂയി സുവാരസ് മിന്നും പ്രകടനമായിരുന്നു മത്സരത്തിൽ പുറത്തെടുത്തത്. മത്സരശേഷം താരത്തിന്റെ ഈ തകർപ്പൻ പ്രകടനങ്ങളെ പ്രശംസിച്ചു കൊണ്ട് ഇന്റർ മയാമി പരിശീലകൻ ഹാവിയർ  മാഷെരാനോ സംസാരിക്കുകയും ചെയ്തു. ഫുട്ബോളിൽ കഴിഞ്ഞ 10 വർഷത്തിനിടെയിൽ കളിക്കുന്ന താരങ്ങളിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് സുവാരസ് എന്നാണ് ഇന്റർ മയാമി പരിശീലകൻ പറഞ്ഞത്. 

'കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫോർവേഡുകളിൽ ഒരാളാണ് സുവാരസ്. അദ്ദേഹം മികച്ച ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബാഴ്സലോണയിലും ലിവർപൂളിലും മാത്രമല്ല കളിച്ച എല്ലാ ടീമുകൾക്ക് വേണ്ടിയും വലിയ സ്വാധീനം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇത്തരത്തിലുള്ള മികച്ച താരങ്ങളെ പരിശീലിപ്പിക്കുന്നത് ഒരു പരിശീലകൻ എന്ന നിലയിൽ എനിക്ക് വലിയ ഒരു പദവിയാണ്  നൽകുന്നത്,' ഹാവിയർ മഷെരാനോ എംഎൽഎസ് സോക്കറിലൂടെ പറഞ്ഞു. 

മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയാണ് സുവാരസ് തിളങ്ങിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക്  പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സുവാരസ് തന്നെയാണ് സ്വന്തമാക്കിയത്. മത്സരത്തിൽ സുവാരസിന് പുറമേ മയാമിക്ക് വേണ്ടി ടെലാസ്ക സെഗോവിയ, ടാഡിയോ അല്ലെൻഡ, ഇയാൻ ഫ്രൈ എന്നിവരാണ് ഗോളുകൾ നേടിയത്. 

ഇന്റർ മയാമിയുടെ മുന്നേറ്റ നിരയിൽ ഇതിഹാസ താരം ലയണൽ മെസിക്കൊപ്പം മികച്ച പ്രകടനങ്ങളാണ് സുവാരസ് നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനോടകം തന്നെ 27 മത്സരങ്ങളിൽ നിന്നും ഇരുവരും ചേർന്ന് 14 ഗോളുകളാണ് അമേരിക്കൻ ക്ലബ്ബിനുവേണ്ടി അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ ഇന്റർ മയാമിയെ സപ്പോർട്ടേഴ്സ് ഷീൽഡ് വിജയത്തിലേക്ക് നയിക്കാനും ഇരുവർക്കും സാധിച്ചു. നിലവിൽ എംഎൽഎസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും സമനിലയുമായി രണ്ട് പോയിന്റാണ് മയാമിക്കുള്ളത്.

 

ALSO READ: ഇങ്ങനെയൊരു നേട്ടം ഫുട്ബോളിൽ ആദ്യം; ചരിത്രമെഴുതി മെസിയും സുവാരസും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനസഹായം നിർത്തി സർക്കാർ; ദുരിതത്തിനുമേൽ ദുരിതത്തിലായി മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർ

Kerala
  •  4 days ago
No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  4 days ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  4 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  4 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  4 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  4 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  4 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  4 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  4 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  4 days ago