HOME
DETAILS

സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ

  
March 04 2025 | 17:03 PM

KL Rahul Create Great Record in odi cricket

ദുബായ്: ഏകദിനത്തിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ. ഏകദിനത്തിൽ 3000 റൺസ് പൂർത്തിയാക്കാനാണ് രാഹുലിന് സാധിച്ചത്. ഈ നേട്ടത്തിന് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഏറ്റവും വേഗത്തിൽ 3000 ഏകദിന റൺസ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് രാഹുൽ. 78 ഇന്നിങ്സിൽ നിന്നുമാണ്‌ രാഹുൽ 3000 റൺസ് പൂർത്തിയാക്കിയത്.

79 ഇന്നിങ്സുകളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരം നവജ്യോത് സിങ് സിദ്ധുവിനെ മറികടന്നാണ് രാഹുൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 75 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിൽ എത്തിയ വിരാട് കോഹ്‌ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 72 ഇന്നിങ്സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിൽ 34 പന്തിൽ പുറത്താവാതെ 42 റൺസാണ് രാഹുൽ നേടിയത്. രണ്ട് വീതം ഫോറുകളും സിക്സുമാണ്‌ താരം നേടിയത്. അവസാനം സിക്സർ നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും രാഹുൽ തന്നെയാണ്. വിരാട് കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 98 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പടെ 84 റൺസാണ് കോഹ്‌ലി നേടിയത്.ശ്രേയസ് അയ്യർ 62 പന്തിൽ 45 റൺസും കെഎൽ രാഹുൽ 34 പന്തിൽ 42 റൺസും നേടി വിജയത്തിൽ നിർണായകമായി. ഹർദിക് പാണ്ഡ്യ, രോഹിത് ശർമ്മ എന്നിവർ 28 റൺസും അക്‌സർ പട്ടേൽ 27 റൺസും നേടി. 

അതേസമയം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡുമാണ് ഏറ്റുമുട്ടുന്നത്. മാർച്ച് ഒമ്പതിനാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്

Football
  •  4 days ago
No Image

പുതിയ ബെവ്കോ ഔട്ട്‌ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

Kerala
  •  4 days ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

Kerala
  •  4 days ago
No Image

ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ

auto-mobile
  •  4 days ago
No Image

മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ

International
  •  4 days ago
No Image

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഛായാഗ്രഹകൻ സമീർ താഹിർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം

National
  •  4 days ago
No Image

ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ

Cricket
  •  4 days ago
No Image

അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്‌യുവി കാറുകൾ   

uae
  •  4 days ago
No Image

മെസിയല്ല, ഫുട്ബാളിൽ എംബാപ്പെ ആ ഇതിഹാസത്തെ പോലെയാണ്: അർജന്റൈൻ കോച്ച്

Football
  •  4 days ago