
ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ

ചെന്നൈ: ഇന്ത്യൻ യുവതാരം ഉർവിൽ പട്ടേലിനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. പരുക്കേറ്റ വൻഷ് ബേദിക്ക് പകരക്കാരനായാണ് യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഉർവിൻ ചെന്നൈ ടീമിലെത്തിയത്. കണങ്കാലിലെ ലിഗമെന്റ് പൊട്ടൽ ഉണ്ടായതിന് പിന്നാലെയാണ് ബേദി ഐപിഎല്ലിൽ നിന്നും പുറത്തായത്. മെഗാ ലേലത്തിൽ 55 ലക്ഷം തുകക്കായിരുന്നു ബേദിയെ ചെന്നൈ സ്വന്തമാക്കിയിരുന്നത്. താരം ഈ സീസണിൽ സിഎസ്കെക്ക് വേണ്ടി ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഉർവിൽ പട്ടേലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള താരമാണ് ഉർവിൽ. 47 മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളും ഉൾപ്പടെ 1162 റൺസാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കൂടിയാണ് ഉർവിൽ പട്ടേൽ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിനു വേണ്ടി 28 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തിൽ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശർമയുടെ റെക്കോർഡിനൊപ്പവും ഉർവിൽ പട്ടേൽ തന്റെ പേര് എഴുതി ചേർത്തിട്ടുണ്ട്.
ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ് എന്നിവർക്ക് ശേഷം ചെന്നൈ ടീമിൽ എത്തിക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് ഉർവിൽ. മാത്രെയും ബ്രെവിസും പ്ലെയിംഗ് ഇലവനിൽ ഇടം നേടുകയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്തിരുന്നു.
ഈ സീസണിൽ ചെന്നൈ നിരാശാജനകമായ പ്രകടനങ്ങളാണ് പുറത്തെടുത്തത്. ടൂർണമെന്റിൽ നിന്നും ചെന്നൈ നേരത്തെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് പിന്നാലെയാണ് ചെന്നൈ ഐപിഎല്ലിൽ നിന്നും പുറത്തായത്. 11 മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒമ്പത് തോൽവിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങൾ എല്ലാം വിജയിച്ചു കൊണ്ട് തലയുയർത്തി മടങ്ങാൻ തന്നെയായിരിക്കും ധോണിയും സംഘവും കളത്തിൽ ഇറങ്ങുക.
Chennai Super Kings acquire young Indian player Urvil Patel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാത്താന്‍ സേവയില്‍ മകന്‍ കൊന്നു തള്ളിയത് മാതാപിതാക്കളടക്കം നാലുപേരെ; നന്തന്‍കോട് അന്ന് സംഭവിച്ചത് എന്ത്..?
Kerala
• 5 hours ago
വേഗത കൈവരിച്ച് ഒമാന്‍-യുഎഇ റെയില്‍വേ പദ്ധതി; ഒരുങ്ങുന്നത് 2.5 ബില്യണ്‍ ഡോളര്‍ ചിലവില്‍
uae
• 5 hours ago
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകത്തിലെ വിധി ഇന്ന് പറയും
Kerala
• 5 hours ago
പൂരങ്ങളുടെ പൂരം; തൃശൂരില്‍ ദൈവിക മഹോത്സവത്തിന് തുടക്കം
Kerala
• 6 hours ago
മണിപ്പൂര്‍ കലാപത്തില്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട കാര്യമില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി
National
• 6 hours ago
പ്രതീക്ഷ നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍; എസ്.ഐ ലിസ്റ്റിന് ബാക്കിയുള്ളത് ഒരു മാസത്തെ കാലാവധി മാത്രം, നിയമനം ലഭിച്ചത് 8 ശതമാനം പേര്‍ക്ക്
Kerala
• 7 hours ago
പഹല്‍ഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യക്കു നേരെ ശക്തമായ സൈബർ ആക്രമണം; പ്രകോപനത്തിന് കാരണം മുസ്‍ലിംകളോടോ കശ്മിരികളോടോ ശത്രുത പുലർത്തരുതെന്ന പരാമർശം
National
• 7 hours ago
മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്
International
• 7 hours ago
ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്
Kerala
• 7 hours ago
ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു
latest
• 7 hours ago
പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്
Kerala
• 8 hours ago
സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ
latest
• 8 hours ago
കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
Kerala
• 8 hours ago
വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്
Kerala
• 8 hours ago
'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി
Others
• 15 hours ago
പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
National
• 15 hours ago
വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി
International
• 16 hours ago
ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ
Kerala
• 16 hours ago
എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി
Kerala
• 8 hours ago
കറന്റ് അഫയേഴ്സ് -05-05-2025
PSC/UPSC
• 15 hours ago
മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി
Cricket
• 15 hours ago