
'പാര്‍ട്ടിയിലെ യുവാക്കള്‍ കാണിക്കുന്ന പക്വത മുതിര്‍ന്ന നേതാക്കള്‍ കാണിക്കണം'; കെപിസിസി പുനസംഘടന വിവാദങ്ങള്‍ക്കിടെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും, എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. യുവനേതാക്കള്‍ കാണിക്കുന്ന പക്വത മുതിര്‍ന്ന നേതാക്കള്‍ കാണിക്കണമെന്ന് പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
'ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ് പാര്‍ട്ടിക്കില്ലാത്തത് കൊണ്ടാണ്. കഴിഞ്ഞ 10 വര്‍ഷമായി പാര്‍ട്ടിയിലെ യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും തലയെടുപ്പുള്ള മുതിര്‍ന്ന നേതാക്കള്‍ കാണിക്കണം. സാധാരണ പ്രവര്‍ത്തകന്റെ ആത്മവിശ്വാസം തകര്‍ക്കരുത്. ദിവസവും രാവിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിയെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ നാണക്കേടാണ്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുമോ ഇല്ലേ എന്നതില്‍ വ്യക്തത വരുത്തണം. എങ്കില്‍ മാത്രമേ തുടരുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ,' എംഎല്‍എ പറഞ്ഞു.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി ഗൗരവത്തോടെ കാണണമെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
'വരാന്‍ പോകുന്നത് അങ്കണവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. മുതിര്‍ന്ന നേതാക്കള്‍ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ കാര്യങ്ങള്‍ ചര്‍ച്ചയാകണം. പുനസംഘടനയില്‍ എന്തിനാണിത്ര അനിശ്ചിതത്വം? പാര്‍ട്ടി ഹൈകമാന്‍ഡിനറിയാം ആരെ മാറ്റണം ആരെ നിലനിര്‍ത്തണം എന്ന്. ഒരു നേതാക്കളുടെയും പേര് പറയാനില്ല. പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിര്‍ന്ന നേതാക്കള്‍ക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്,' രാഹുല്‍ മാങ്കൂട്ടം പറഞ്ഞു.
rahul mamkoottathil slams congress leaders amid kpcc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ് -05-05-2025
PSC/UPSC
• 16 hours ago
മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി
Cricket
• 16 hours ago
ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി
Kerala
• 16 hours ago
'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി
Others
• 17 hours ago
പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
National
• 17 hours ago
വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി
International
• 17 hours ago
ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ
Kerala
• 17 hours ago
ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു
Cricket
• 17 hours ago
താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ
Kerala
• 18 hours ago
വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം
Cricket
• 18 hours ago
ടി-20 ക്രിക്കറ്റിൽ 100 രാജ്യങ്ങൾ; ഇന്ത്യ ഒന്നാമത്, ഗ്രീസ് നൂറാമത്
Cricket
• 18 hours ago
വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മരിച്ചു
Kerala
• 18 hours ago
കളിക്കളത്തിൽ ആ രണ്ട് താരങ്ങളെ നേരിടാനാണ് ഞാൻ ബുദ്ധിമുട്ടിയത്: വിർജിൽ വാൻ ഡൈക്ക്
Football
• 19 hours ago
പുതിയ ബെവ്കോ ഔട്ട്ലെറ്റിന് നേരെ പെട്രോൾ ബോംബ് ആക്രമണം; മൂന്ന് പ്രായപൂർത്തിയാകാത്തവർ പിടിയിൽ
Kerala
• 19 hours ago
പാകിസ്ഥാൻ്റെ സൈബർ ആക്രമണം: ഇന്ത്യൻ പ്രതിരോധ സൈറ്റുകൾ ഹാക്ക് ചെയ്തതായി അവകാശവാദം
National
• 20 hours ago
ധോണിയുടെ കോട്ടയിലേക്ക് പുതിയ ബ്രഹ്മാസ്ത്രം; ടി-20 ചരിത്രത്തിലെ രണ്ടാമനെ റാഞ്ചി ചെന്നൈ
Cricket
• 20 hours ago
അന്താരാഷ്ട്ര നേഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്യുവി കാറുകൾ
uae
• 21 hours ago
മെസിയല്ല, ഫുട്ബാളിൽ എംബാപ്പെ ആ ഇതിഹാസത്തെ പോലെയാണ്: അർജന്റൈൻ കോച്ച്
Football
• a day ago
ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
Kerala
• 19 hours ago
ജെഎസ്ഡബ്ല്യൂ എംജി വിൻഡ്സർ പ്രോ ഇലക്ട്രിക് കാർ നാളെ വിപണിയിലെത്തും; നവീകരിച്ച ബാറ്ററിയുമായി പുതിയ മോഡൽ
auto-mobile
• 20 hours ago
മിഡില്‍ ഈസ്റ്റ് പുകയുന്നു; ഇസ്രായേൽ ഗാസ മുഴുവൻ പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ, ട്രംപിന്റെ സന്ദർശനത്തിന് ശേഷം ആരംഭിക്കും, ഇറാനെതിരെയും നീക്കങ്ങൾ
International
• 20 hours ago