HOME
DETAILS

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

  
Web Desk
May 05 2025 | 14:05 PM

Hybrid cannabis case Sameer Tahir arrested released on station bail

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദ കേസില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിര്‍ എക്‌സൈസ് വകുപ്പ് അറസ്റ്റിലായി.തുടർന്ന് അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. യുവസംവിധായകര്‍ ലഹരി ഉപയോഗിച്ച ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത് താഹിര്‍ ആണെന്നാണ് കേസില്‍ ആരോപണം.

സിനിമാ ആവശ്യങ്ങൾക്കായി ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതാണെന്നും, ലഹരി ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും സമീര്‍ താഹിര്‍ ചോദ്യംചെയ്യലില്‍ എക്‌സൈസിന് മൊഴി നല്‍കി. യുവസംവിധായകര്‍ ലഹരി ഉപയോഗിച്ച വിവരം താഹിറിന് അറിയില്ലായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഫ്‌ലാറ്റിൽ ലഹരി ഉപയോഗിക്കപ്പെടുന്നത് ഗുരുതരമായ ക്രമസമാധാന ലംഘനമാണെന്നും, സമീര്‍ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കരുതായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

എന്‍ഡിപിഎസ് ആക്ടിന്റെ 25-ാം സെക്ഷന്‍ പ്രകാരമാണ് സമീര്‍ താഹിറിനെതിരേ കേസ് എടുത്തത്. കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ന്നാണ് അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

കഴിഞ്ഞ ഞായറാഴ്ച, സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും എക്‌സൈസ് പിടികൂടിയിരുന്നു. ഇവരുടെ കൈവശം നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും എക്‌സൈസിന്റെ പിടിയിലായത്. ലഹരി ഉപയോഗത്തിനായി ഒരുക്കം നടക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്.

ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും, കൂടുതൽ വ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കാനിടയുണ്ടെന്നുമാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്സിയം-4 ദൗത്യം: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശത്തേക്ക്; വിക്ഷേപണത്തിന് കാലാവസ്ഥ 90% അനുകൂലം

International
  •  11 minutes ago
No Image

ജയ്ശ്രീറാം വിളിക്കാന്‍ വിളിക്കാന്‍ വിസമ്മതിച്ചു; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ച് എട്ടംഗസംഘം, മര്‍ദ്ദനത്തില്‍ കേള്‍വി ശക്തി നഷ്ടപ്പെട്ടെന്നും ആന്തരിക ക്ഷതമേറ്റെന്നും റിപ്പോര്‍ട്ട് 

National
  •  15 minutes ago
No Image

ആശുപത്രികളിൽ ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിന് ഹൈക്കോടതിയുടെ അംഗീകാരം

Kerala
  •  an hour ago
No Image

ട്രംപിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞു, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

International
  •  an hour ago
No Image

എയര്‍ ഇന്ത്യ വിമാനാപകടം: ആദ്യ സഹായമെത്തിച്ച് ഡോ. ഷംഷീര്‍ വയലില്‍; വിതരണംചെയ്തത് 6 കോടി

uae
  •  an hour ago
No Image

യു.ഡി.എഫ് മുന്നണിയിൽ പി.വി. അൻവറിന് ‘നോ എൻട്രി’: വാതിൽ അടച്ചത് കൂട്ടായ ചർച്ചകൾക്ക് ശേഷം; വി.ഡി. സതീശൻ

Kerala
  •  2 hours ago
No Image

ഭരണവിരുദ്ധ വികാരത്തിൽ വെട്ടിലായി സർക്കാർ: മന്ത്രിസഭാ പുനഃസംഘടനയുമായി പിണറായി, ഷംസീറിനെ മന്ത്രിയാക്കണമെന്ന് ആവശ്യം

Kerala
  •  2 hours ago
No Image

ഗവർണറുടെ ബിരുദദാന ചടങ്ങിൽ മാധ്യമങ്ങൾക്ക് വിലക്ക്: സ്ഥലപരിമിതി കാരണമാണ് നിയന്ത്രണമെന്ന് കാർഷിക സർവകലാശാല

Kerala
  •  2 hours ago
No Image

ലക്ഷദ്വീപിലെ സ്കൂളുകൾ അടച്ചുപൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടി: പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്

National
  •  3 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്വരാജിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമോ? സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും

Kerala
  •  3 hours ago