HOME
DETAILS

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

  
Web Desk
March 06 2025 | 16:03 PM

Sunil Chhetri comes out of retirement and play for Indian team

ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് വീണ്ടും ഇന്ത്യക്കായി ബൂട്ട് കെട്ടും. ഇന്ത്യൻ ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഛേത്രിയുടെ തിരിച്ചുവരവ് അറിയിച്ചത്.  കഴിഞ്ഞ വർഷം ആയിരുന്നു സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.  ജൂണിൽ കുവൈത്തിനെതിരെ നടന്ന മത്സരത്തിലാണ് ഛേത്രി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഈ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. 

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശ്, ചൈന, സിംഗപ്പൂർ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കുക. ഈ മാസം 19ന് മാലിദ്വീപിനെതിരെ സൗഹൃദ മത്സരവും ഇന്ത്യക്ക് മുമ്പിലുണ്ട്. ഇതിനുശേഷം 2027ൽ നടക്കുന്ന എഎഫ്സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും. ഛേത്രിയുടെ മടങ്ങിവരവ് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസമായിരിക്കും നൽകുക. 

ഇന്ത്യൻ ഫുട്ബോളിൽ വലിയ സ്വാധീനം ചെലുത്തിയ താരമാണ്‌ സുനിൽ ഛേത്രി. 2005ൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു ഛേത്രി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. തന്നെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ ഛേത്രിക്ക്‌ സാധിച്ചിരുന്നു.  പിന്നീടങ്ങോട്ട് ഇന്ത്യൻ ടീമിനൊപ്പം ഒരു ഐതിഹാസികമായ ഫുട്ബോൾ യാത്രക്കാണ് ഛേത്രി നടത്തിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് ഛേത്രി. ഇന്ത്യയ്ക്കായി 151 മത്സരങ്ങളിൽ നിന്നും 94 ഗോളുകളാണ് ചേത്രി അടിച്ചു കൂട്ടിയിട്ടുള്ളത്. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഛേത്രി തന്നെയാണ്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ  താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സുനിൽ ഛേത്രിയുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, അലി ദായി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി തകർപ്പൻ പ്രകടനങ്ങളാണ് ഛേത്രി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഐഎസ്എല്ലിൽ ഈ സീസണിൽ 23 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ്‌ ഛേത്രി നേടിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  3 days ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  3 days ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  3 days ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  3 days ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  3 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  3 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago