HOME
DETAILS

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

  
Web Desk
March 06, 2025 | 4:38 PM

Sambhal Police order no Jumuah on Holi day

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭലില്‍ ഹോളിദിനത്തില്‍ ജുമുഅ നിസ്‌കാരം (വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക സംഘടിത പ്രാര്‍ഥന) പള്ളികളില്‍ വേണ്ടെന്നും വീട്ടിനുള്ളില്‍വച്ച് മതിയെന്നും പൊലിസ്. എല്ലാ വര്‍ഷവും 52 തവണ ജുമുഅ നിസ്‌കാരം നടക്കുന്നുണ്ടെന്നും എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളി ആഘോഷമെന്നുമുള്ള വിചിത്ര ന്യായം ഉയര്‍ത്തി സംഭല്‍ പൊലിസ് മേധാവി അനുജ് ചൗധരിയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 

ഹോളി, റമദാന്‍ എന്നിവയുമായി ബന്ധപ്പെട്ട് സംഭലില്‍ ജാഗ്രത പാലിക്കുന്നുണ്ട്. ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുടര്‍ച്ചയായ സമാധാനയോഗങ്ങളും നടക്കുന്നുണ്ട്. ജുമുഅ എല്ലാ ആഴ്ചയും ഉള്ളതാണ്. ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂ. അതിനാല്‍, ഹോളിയുടെ നിറങ്ങള്‍ അവരുടെ മതത്തെ ദുഷിപ്പിക്കുമെന്ന് മുസ്ലിംകള്‍ക്ക് തോന്നുന്നുവെങ്കില്‍, ആ ദിവസം അവര്‍ വീട്ടില്‍ ഇരിക്കണം. ഹോളി ഉത്സവവും ജുമുഅയും ഒരേ ദിവസമാണ്. മുസ്ലിംകള്‍ ആ ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. പക്ഷേ, പുറത്തിറങ്ങുന്നവര്‍ക്ക് എല്ലാവരും തുല്യരാണെന്ന് അംഗീകരിക്കാന്‍ തക്ക വലിപ്പമുള്ള ഹൃദയവിശാലത ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.

 

 

അതേസമയം, സംഭല്‍ ഷാഹി മസ്ജിദില്‍ റമദാനിലും ഉച്ച ഭാഷണി ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ അധികൃതര്‍. ഇക്കാരണത്താല്‍ നോമ്പ് തുടങ്ങാനുള്ള സുബ്ഹി നിസ്‌കാരത്തിനും നോമ്പ് തുറക്കാനുള്ള മഗ് രിബ് നിസ്‌കാരത്തിനുമുള്ള ബാങ്ക് വിളി കേള്‍ക്കാന്‍ സംഭല്‍ നിവാസികള്‍ക്ക് കഴിയുന്നില്ല. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ പൊതുസ്ഥലങ്ങളില്‍ സംഗീത സംവിധാനങ്ങളും ഉച്ചഭാഷണികളും നിരോധിച്ച സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നേരത്തെ സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉച്ചഭാഷണി തടഞ്ഞത്. 

പള്ളിയുടെ ഏറ്റവും മുകളിലത്തെ നിലയില്‍നിന്ന് ഉച്ചഭാഷിണിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെയാണ് ഇപ്പോള്‍ ഇമാം ബാങ്ക് വിളിക്കുന്നത്. നിലവില്‍ നിസ്‌കാര സമയം അറിയിച്ചുള്ള കാര്‍ഡുകള്‍ എല്ലാ വീട്ടിലും പള്ളി കമ്മിറ്റി വിതരണംചെയ്തിരിക്കുകയാണ്. അതേസമയം, റമദാന്‍ പ്രമാണിച്ച് രണ്ട് മിനിറ്റ് സമയത്തേക്കെങ്കിലും ഉച്ചഭാഷണി ഉപയോഗിക്കാന്‍ അനുമതി തേടി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സംഭല്‍ കലക്ടര്‍ക്ക് കത്ത് നല്‍കി. രാവിലെയും വൈകിട്ടും രണ്ട് മിനിറ്റ് സമയം ഇളവ് വേണമെന്നാണ് കത്തിലെ ആവശ്യം.

Police in Sambhal have said that Jumu'ah prayers (special organized prayers on Friday) should not be offered in mosques on Holi day and should be offered in home. The controversial order was issued by Sambhal Police Chief Anuj Chaudhary, citing the strange reasoning that Jumu'ah prayers are held 52 times every year, but Holi is celebrated only once a year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  4 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  4 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  4 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  4 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago