HOME
DETAILS

പ്രതിഷേധം ഫലം കണ്ടു; ജാമിഅ മില്ലിയ പ്രവേശന പരീക്ഷയ്ക്ക് കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ചു | Jamia Millia Entrance Exam

  
Web Desk
March 08, 2025 | 6:07 AM

Kozhikode examination centre approved for Jamia Millia entrance exam

ന്യൂഡല്‍ഹി: നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന രാജ്യതലസ്ഥാനത്തെ പ്രശസ്തമായ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ (Delhi Jamia Millia Islamia) സര്‍വകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തി. കേരളത്തിലെ ഏക പരീക്ഷാകേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയ സര്‍വകലാശാല നടപടിക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തിനൊടുവിലാണ് നടപടി.

ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതാറുള്ളത്. ഈ സാഹചര്യത്തില്‍ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാരും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളിലെ കുട്ടികളും തിരുവനന്തപുരത്തെയാണ് ആശ്രയിച്ചിരുന്നത്. തിരുവനന്തപുരം ഒഴിവാക്കിയതോടെ പ്രവേശന പരീക്ഷ എഴുതണമെങ്കില്‍ മലയാളികള്‍ക്ക് ആയിരക്കണക്കിനു കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ഡല്‍ഹി, കൊല്‍ക്കത്ത, ശ്രീനഗര്‍ പോലുള്ള വടക്കേ ഇന്ത്യന്‍ നഗരങ്ങളിലെത്തേണ്ടിവരുമായിരുന്നു. 

തിരുവനന്തപുരം സെന്റര്‍ ഒഴിവാക്കിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗിന്റെ രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ ജാമിഅ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ വര്‍ഷങ്ങളായി പരീക്ഷാ കേന്ദ്രം അനുവദിക്കാറുണ്ട്. അത് ഒഴിവാക്കുന്നത് ജാമിഅയിലെ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ കാത്തിരിക്കുന്ന 2000ലധികം വിദ്യാര്‍ഥികളെയാണ് ദുരിതത്തിലാക്കുക. പ്രവേശന പരീക്ഷയ്ക്ക് മാത്രമായി വിദ്യാര്‍ഥികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി വലിയ സാമ്പത്തിക ബാധ്യത വിദ്യാര്‍ഥികള്‍ക്കുണ്ടാകുമെന്നുമാണ് കത്തില്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടിയത്.

ജാമിഅ മില്ലിയ തിരുവനന്തപുരം പ്രവേശന പരീക്ഷാ കേന്ദ്രം നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യൂനപക്ഷ വിരുദ്ധവും കേരളത്തോടുള്ള അവഗണനയുമാണെന്ന് സി.എച്ച് മുഹമ്മദ്‌കോയ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെയും തിരുവനന്തപുരം മുസ്‌ലിം കൂട്ടായ്മ വേദിയുടെയും സംയുക്തയോഗം ചൂണ്ടിക്കാട്ടിയിരുന്നു. 

Kozhikode has been included in the list of entrance examination centres for the prestigious Jamia Millia Islamia University in Delhi, where hundreds of Malayali students study. The move comes after widespread protests against the university's move to exclude Thiruvananthapuram, the only examination centre in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  3 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  3 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  3 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  3 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  3 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  3 days ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  3 days ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  3 days ago
No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല 

Kerala
  •  3 days ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  3 days ago