HOME
DETAILS

സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന

  
Farzana
March 10 2025 | 04:03 AM

gold price hike news234523

വീണ്ടും ഒരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വര്‍ണം. ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധന തന്നെ. കഴിഞ്ഞ ദിവസത്തേത് പോലെ വന്‍ കുതിപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സ്വര്‍ണ വിലയില്‍ ഉയര്‍ച്ച തന്നെയാണ് കാണിക്കുന്നത്. 

ആഗോള രംഗത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആഭരണം എന്നതിനേക്കാള്‍ സ്വര്‍ണത്തെ സുരക്ഷിതമായി നിക്ഷേപമായി കാണുന്നവരാണ് ഭൂരിഭാഗവും. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്. 

ALSO READ: സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

സ്വര്‍ണവിലയില്‍ കൊവിഡിന് ശേഷം വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ല്‍ എത്തിയപ്പോഴാവട്ടെ വില റെക്കോര്‍ഡുകളിട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടും മോശമല്ലാതെ 2025ഉം ആ പാത പിന്തുടരുന്നു. ഇന്നത്തെ സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലെ 8040 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില 8050ല്‍ എത്തി. പവന് 80 രൂപ വര്‍ധിച്ച് 64,400 രൂപയായി. പവന്‍ വിലയില്‍ 80 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 64,320 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എട്ടു ഗ്രാം ചേരുന്നതാണ് ഒരു പവന്‍. 

കേരളത്തില്‍ ഇനി വിവാഹ സീസണിലേക്കാണ് കടക്കുന്നത്. മാര്‍ച്ച് മാസത്തിലെ പരീക്ഷാക്കാലവും റമദാനും അവസാനിക്കുന്നതോടെ വിവാഹങ്ങള്‍ സജീവമാകും. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുതലാണ് ഇപ്പോള്‍. വിവാഹ ആവശ്യത്തിനാവുമ്പോള്‍ ആഭരണമാണ് ആളുകള്‍ മുന്‍ഗണന നല്‍കുന്നത്.  ആഭരണമായി സ്വര്‍ണം വാങ്ങുമ്പോഴാകട്ടെ പവന്‍ വിലയേക്കാള്‍ ചുരുങ്ങിയത് 50000 രൂപയോളം ചിലപ്പോള്‍ അധികമായി നല്‍കേണ്ടി വരും

ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണങ്ങള്‍ക്ക് ഈടാക്കുന്നത് കൊണ്ടാണിത്. ഇന്നത്തെ  വില അനുസരിച്ച് ഇതെല്ലാം കൂട്ടുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 70000 രൂപയെങ്കിലും ചെലവാകും. സ്വര്‍ണ വില കൂടുന്ന സാഹചര്യത്തില്‍ ജ്വല്ലറികളിലെ പ്രീ ബൂക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമാവുക. 

gold orn.jpg

ബുക്ക് ചെയ്യുന്ന വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയുന്ന പദ്ധതിയാണ് ഇത്. ബുക്ക് ചെയ്ത ശേഷം വില കൂടുകയാണെങ്കില്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറയുകയാണെങ്കില്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് ഇതുവഴി സാധിക്കും.

നിത്യോപയോഗത്തിനാണെങ്കില്‍ 18 കാരറ്റ് ആഭരണം എന്നതും ഒരു ഓപ്ഷന്‍ ആണ്. 6,587 രൂപയാണ് 18 കാരറ്റിന്റെ ഇന്നത്തെ വില. പവന് 52,696. 9രൂപ ഗ്രാമിനും 72 രൂപ പവനും വര്‍ധിച്ചു. 24 കാരറ്റിനാവട്ടെ 8,782 രൂപയാണ് ഗ്രാമിന്. പവന് 70,256 രൂപയും. യഥാക്രമം 11രൂപ, 88 രൂപ എന്നിങ്ങനെയാണ് ഗ്രാം, പവന്‍ വിലയിലുണ്ടായ വര്‍ധന. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  a day ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  a day ago