HOME
DETAILS

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു 

  
Web Desk
March 12, 2025 | 4:03 AM

Tragic Truck Accidents in Thrissur and Palakkad Two Lives Lost

തൃശ്ശൂർ: തൃശൂരിലും പാലക്കാട്ടും ലോറി അപകടം. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയിലാണ്  അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിക്കുകയായിരുന്നു. അപകടത്തിൽ നിർത്തിയിട്ട ലോറിയിലെ ക്ലീനർ മരിച്ചു. തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്. ഇതേ ലോറിയിലെ ഡ്രൈവർ കരൂർ സ്വദേശി വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച ലോറിയുടെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. 

പാലക്കാട് രണ്ടുമാസം മുമ്പ് നാലു വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്ന പനയംപാടത്താണ് അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവർ  ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കെ.കെ. സുബീഷ് (37) മരിച്ചു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പനയംപാടം ദുബായ്കുന്നിൽ വെച്ചാണ് ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. 

കോഴിക്കോട് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു ലോറി. നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടകാരണമെന്നാണ്  പൊലിസിന്റെ പ്രാഥമിക നിഗമനം.സുബീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

 

  Two fatal truck accidents were reported in Kerala. In Thrissur, a parked truck was hit by another, killing the cleaner. In Palakkad's Panayampadam, a truck lost control, leading to the driver's death. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago