HOME
DETAILS

'ഗസ്സയില്‍ വീണ്ടും മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; ഒരു കുഞ്ഞടക്കം എട്ടു മരണം

  
Web Desk
March 12, 2025 | 6:00 AM

GAZA truce talks continue

ശാന്തിയുടെ നേര്‍ത്ത മേഘപാളികള്‍ വകഞ്ഞു മാറ്റി ഗസ്സക്കുമേല്‍ വീണ്ടും മരണം പെയ്യിച്ച് ഇസ്‌റാഈല്‍. കിടക്കാനൊരിടം പോലുമില്ലാതെ തകര്‍ന്ന വീടുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കുമേലാണ് ഇന്നലെ ഇസ്‌റാഈല്‍ ആക്രമണമുണ്ടായത്.  ആക്രമണത്തില്‍ എട്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കുഞ്ഞും ഉള്‍പെടുന്നു. വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണമുണ്ടായി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനില്‍ നാലുപേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്നാണ് ഇസ്‌റാഈല്‍ സേനയുടെ ന്യായീകരണം.  

അതിനിടെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്‌റാഈലുമായി ദോഹയില്‍ പുതിയ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായി ഹമാസ് വ്യക്തമാക്കി. ഇതിനായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയിട്ടുണ്ട്. 

ALSO READ: 'വംശീയ ഉന്മൂലം,അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' ; ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി 

അതേസമയം, സമ്പൂര്‍ണ യുദ്ധ വിരാമത്തിന് തയാറാകാത്ത ഇസ്‌റാഈല്‍ നിലപാടാണ് വെടനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാവുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്‌റാഈല്‍. 

ആദ്യഘട്ട വെടിനിര്‍ത്തല്‍ രണ്ടു മാസം കൂടി ദീര്‍ഘിപ്പിക്കുന്നതിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നാണ് ഇസ്‌റാഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്. 10 ബന്ദികളെ കരാറിന്റെ ആദ്യനാളിലും ബാക്കിയുള്ളവരെ അവസാന ദിവസവും കൈമാറുകയെന്ന പുതിയ നിര്‍ദേശവും നെതന്യാഹു സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായി ഇസ്‌റാഈല്‍ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  അതേസമയം, സമ്പൂര്‍ണ യുദ്ധവിരാമത്തിലൂടെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹമാസ്. സ്റ്റിവ് വിറ്റ്‌കോഫിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ബന്ദികളുടെ മോചനമാണ് പ്രധാനമെന്നാണ് കഴിഞ്ഞ ദിവസം സ്റ്റിവ് വിറ്റ്‌കോഫ് പ്രതികരിച്ചത്. 

ഗസ്സക്കുമേലുള്ള ഉപരോധവും ഇസ്‌റാഈല്‍ തുടരുകയാണ്. വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേല്‍ പട്ടിണി അടിച്ചേല്‍പിക്കുകയാണ് ഇസ്‌റാഈലെന്ന് ഖത്തറും ജോര്‍ദനും ആരോപിച്ചു. കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ജീവിത് കൂടുതല്‍ ദുരിതപൂര്‍ണമായതായി യുനിസെഫ് അറിയിക്കുന്നു. അതേസമയം, ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമമം നടത്തുമെന്ന് യെമനിലെ ഹൂതികള്‍ ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാലു ദിവസത്തെസമയമാണ് നല്‍കിയിരുന്നത്. സമയം അവസാനിച്ചെന്നും ഇന്നു മുതല്‍ ചെങ്കടലിലൂടെ പോകുന്ന ഇസ്‌റാഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്നും ഹൂതി വിമതര്‍ ഓര്‍മിപ്പിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  4 days ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  4 days ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  4 days ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  4 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  5 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  5 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  5 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  5 days ago