HOME
DETAILS

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു 

  
March 13, 2025 | 12:47 PM

neyyattinkara-police-registers-fir-on-protest-against-thushar-gandhi-latestnews

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലിസാണ് സ്വമേധയാ കേസെടുത്തത്. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്. 

വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി  ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്.

മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദര്‍ശനം. അപ്പോഴാണ് ഗാന്ധിക്കെതിരെ ആര്‍എസ്എസ് പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തില്‍ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍ എത്തുന്ന ദേശീയഅന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തില്‍ ഉയരേണ്ടതാണ്. ജനാധിപത്യം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദര്‍ഭമാണിത്. ആ ബോധവും അതില്‍ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തില്‍ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  14 days ago
No Image

വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കം; എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മോട്ടോർ വാഹന വകുപ്പ്

Kerala
  •  14 days ago
No Image

കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

National
  •  14 days ago
No Image

ചോദ്യപ്പേപ്പർ ചോർച്ച: യുജിസി നെറ്റ് പരീക്ഷയും വിവാദത്തിൽ; ലക്ഷങ്ങൾ മറിച്ച് മാഫിയ, ആരോപണം നിഷേധിച്ച് എൻടിഎ

National
  •  14 days ago
No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  14 days ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  14 days ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  14 days ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  14 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago