HOME
DETAILS

മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി

  
Abishek
March 13 2025 | 14:03 PM

Meta Answer Bahrain Declares School Holidays for Last 10 Days of Ramadan

മനാമ: റമദാനിന്റെ അവസാന പത്ത് ദിവസങ്ങളിൽ ബഹ്‌റൈനിലെ സ്കൂളുകൾക്ക് അവധി നൽകണമെന്ന നിർദേശത്തിന് പാർലമെന്റിന്റെ അംഗീകാരം. എംപി ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിൽ അം​ഗങ്ങൾ സമർപ്പിച്ച അടിയന്തര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ  കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിലായിരുന്നു അം​ഗീകാരം. 

പുണ്യമാസത്തിലെ അവസാന 10 ദിവസങ്ങളിൽ രാജ്യവ്യാപകമായി സ്കൂൾ അവധി പ്രഖ്യാപിക്കണമെന്ന അടിയന്തര നിർദ്ദേശം എംപിമാർ ഏകകണ്ഠമായി അംഗീകരിച്ചു. അക്കാദമിക് തടസ്സങ്ങളില്ലാതെ വിദ്യാർത്ഥികൾക്ക് റമദാന്റെ ആത്മീയ സത്ത പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, എല്ലാ വിദ്യാഭ്യാസ തലങ്ങളിലും വിപുലീകൃത സ്കൂൾ അവധി ഔദ്യോഗികമായി നടപ്പിലാക്കണമെന്ന് പാർലമെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം പോലെ മതവിശ്വാസവും പ്രാധാനപ്പെട്ടതാണെന്ന് സെക്കന്‍റ് ഡെപ്യൂട്ടി സ്പീക്കർ എംപി അഹമ്മദ് ഖരാത്ത വ്യക്തമാക്കി.

അതേസമയം, യുഎഇയിൽ മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 ചൊവ്വാഴ്ച വരെയാണ് ഈദ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍ ഇത് നാല് ദിവസത്തെ ഇടവേളയായി മാറും. മാര്‍ച്ച് 29 ന് മാസം കണ്ടില്ലെങ്കില്‍, വിശുദ്ധ റമദാന്‍ മാസം 30 ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം ചെറിയ പെരുന്നാളിന് മൂന്ന് ദിവസങ്ങള്‍ക്ക് പുറമേ റമദാന്‍ 30 നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് മാര്‍ച്ച് 30 ഞായറാഴ്ച (റമദാന്‍ 30) മുതല്‍ ഏപ്രില്‍ 2 ബുധനാഴ്ച വരെയാണ് അവധി. അവധിക്ക് മുമ്പുള്ള ശനിയാഴ്ച വാരാന്ത്യവും കൂടി ചേര്‍ക്കുമ്പോള്‍, അഞ്ച് ദിവസത്തെ അവധി ലഭിക്കും. 

സഊദിയിൽ മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് അവധിയെങ്കിലും അടുത്ത ദിവസം (ഏപ്രില്‍ 3, വ്യാഴം) മുതല്‍ വാരാന്ത്യ അവധി തുടങ്ങുന്നതിനാല്‍ ഏപ്രില്‍ 3ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതു കൂടി ഉള്‍പ്പെടുകയാണെങ്കില്‍ ആകെ എട്ട് ദിവസം വരെ അവധി ലഭിക്കാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി കൂട്ടിയാണ് എട്ട് ദിവസത്തെ ലീവ് ലഭിക്കുക.

The Bahraini government has announced school holidays for the last 10 days of Ramadan, emphasizing the importance of balancing education with spiritual practices during the holy month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

രജിസ്ട്രാറോട് ഓഫിസിൽ പ്രവേശിക്കരുതെന്ന് വി.സി; കേരള സര്‍വകലാശാലയിൽ അസാധാരണ നീക്കങ്ങൾ

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago