HOME
DETAILS

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ബാറുടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികൾ ഇളവുനൽകി സർക്കാർ

  
March 16, 2025 | 3:28 AM

Economic crisis deepens - relief for bar owners

തിരുന്നാവായ (മലപ്പുറം): കടുത്ത സാമ്പത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകൾക്ക് നികുതി കുടിശ്ശിക ഇനത്തിൽ കോടികൾ ഇളവുനൽകി സർക്കാർ. 2005 മുതൽ 2021 വരെയുള്ള കുടിശ്ശികകൾക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയിൽ  വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ, 2005 മുതൽ എക്സൈസ് വകുപ്പ് നടത്തിയ ബാർ പരിശോധനകൾ പ്രഹസനമായി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ ഈ ഇളവ് ലഭിക്കും. 

ആദ്യമായാണ് സംസ്ഥാനത്ത് ബാറുകൾക്ക് ഇങ്ങനെ ആംനസ്റ്റി നൽകുന്നത്. സർക്കാരിന് ബാർ ഉടമകൾ അടയ്ക്കാനുള്ള നികുതി കുടിശ്ശികയിൽ നിന്ന് വലിയൊരു തുക ഒഴിവാക്കി നൽകാനാണ് നീക്കം. ഇതോടുകൂടി ബാർ ഉടമകളിൽ നിന്ന് ഖജനാവിലേക്ക് എത്തേണ്ട നികുതിപ്പണത്തിൽ ഗണ്യമായ കുറവുണ്ടാകും.ഖജനാവ് നിറയ്ക്കാൻ സാധാരണക്കാരുടെ മേൽ അധികനികുതി ഭാരം ചുമത്തുമ്പോഴാണ് കോടികളുടെ വരുമാനം ഒഴിവാക്കി സർക്കാർ മദ്യവ്യവസായികളെ തലോടുന്നത്. അവർക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

ബാർ ഉടമകൾക്ക് ഇത്രയും വലിയ സൗജന്യം ലഭിക്കുന്നത് ഇതാദ്യമാണ്. കൊവിഡ് കാലത്ത് ചില ചെറിയ ഇളവുകൾ മാത്രമാണ് മുമ്പ് നൽകിയിട്ടുള്ളത്. ഇപ്പോൾ ഇത്രയും വലിയ ഇളവ് നൽകുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഫണ്ട് പിരിവാണെന്ന ആരോപണം ഉയരുന്നുണ്ട്. 

കൃത്യമായി റിട്ടേൺ ഫയൽ ചെയ്ത് നികുതി ഒടുക്കാത്ത ബാറുകൾക്കും പലിശയിൽ 50 ശതമാനവും പിഴയിൽ പൂർണമായും ഇളവ് നൽകുന്നതിനാണ് നീക്കം. കൃത്യമായി നികുതി അടക്കുന്ന ബാർ ഉടമകളെ കൂടി അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണിതെന്നും വിലയിരുത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  3 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  3 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  3 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  3 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  3 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  3 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  3 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  3 days ago