HOME
DETAILS

യമനില്‍ ആക്രമണം തുടർന്ന് യു.എസ്; മരണം 53 ആയി 

  
Web Desk
March 17, 2025 | 3:45 AM

US keeps up attacks on Yemens Houthis

ഏദന്‍: ഹൂതികളെ ലക്ഷ്യമിട്ടെന്ന പേരിൽ യു.എസ് യമനിൽ നടത്തിയ ആക്രമണങ്ങളിൽ മരണം 53 ആയി. കുട്ടികളും സ്ത്രീകളുമുൾപെടെയാണ് അമേരിക്കയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് യമനില്‍ കനത്ത ആക്രമണം നടത്തിയത്. 

ചെങ്കടലിൽ ആക്രമണം പുനരാരംഭിക്കുമെന്ന നിലപാടിൽ നിന്ന് ഹൂതികൾ പിന്മാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് യു.എസ് ആവർത്തിക്കുന്നു. യമനോട് ചേര്‍ന്നുള്ള ബാബ് അല്‍ മന്ദീപ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്. ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ 100 ലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചത്. ഇതോടെ ഈ മേഖല വഴി കപ്പലുകള്‍ പോകാത്ത അവസ്ഥയായി. യു.എസ് പടക്കപ്പലുകള്‍ക്ക് നേരെ പലപ്പോഴായി ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു. ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ തടഞ്ഞാല്‍ ഇസ്‌റാഈല്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഈയിടെ ഹൂതികള്‍ പറഞ്ഞിരുന്നു.

ഹൂതികളുടെ ആക്രമണ ശേഷി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. ആഗോള ഷിപ്പിങ് സര്‍വിസിനെ ആക്രമിക്കുന്നത് ഒഴിവാക്കും വരെ ആക്രമണം നടത്തുമെന്ന് യു.എസ് നാവിക സേന പറഞ്ഞു. യമനില്‍ യു.എസ് കരയാക്രമണം നടത്തില്ലെന്നും റൂബിയോ പറഞ്ഞു.

നിരവധി ഹൂതി നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മികായേല്‍ വാള്‍ട്‌സ് അവകാശപ്പെട്ടു. ഇറാനാണ് ഹൂതികള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ഇറാനും ഇത് മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

101 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹൂതികള്‍ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും യമനില്‍ നിരപരാധികളെ കൊല്ലുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു.

യു.എസ് വ്യോമാക്രമണത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്ന് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ നേതാക്കള്‍ പറഞ്ഞു. യമനു നേരെ യു.എസ് നടത്തുന്ന കുറ്റകൃത്ര്യത്തിന് കണക്കുചോദിക്കാതെ പോകില്ലെന്ന് ക്രൂരമായ കൂട്ടക്കൊലയാണ് യു.എസ് നടത്തുന്നതെന്നും ഹൂതികള്‍ പറഞ്ഞു. അമേരിക്കയുടെ വണിജ്യ, നാവിക കപ്പലുകളെ ലോകത്ത് എവിടെയും തടയാന്‍ ഒരു ഭീകരപ്രസ്ഥാനങ്ങളെയും അനുവദിക്കില്ലെന്നും കടല്‍യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  a day ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  a day ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  a day ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  a day ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  a day ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  a day ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  a day ago