സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ കൂടുതൽ ദൂരം പെർമിറ്റ് അനുവദിക്കേണ്ടന്ന വ്യവസ്ഥ ഹൈകോടതി ഒഴിവാക്കി. ദൂരപരിധിയുമായി ബന്ധപ്പെട്ടുള്ള മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് കോടതി ഒഴിവാക്കിയത്. ഈ വ്യവസ്ഥ നിലനിൽക്കില്ലെന്ന ബസ് ഉടമകളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്.
2020 സെപ്റ്റംബറിൽ ആയിരുന്നു 140 കിലോമീറ്റർ കൂടുതൽ ദൂരത്തേക്ക് ബസ് സർവീസ് നടത്താനായി കെഎസ്ആർടിസിക്ക് മാത്രം അനുമതി നൽകുന്ന സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ ഈ നിയമം അനുസരിച്ച് കരട് ഒരു വർഷത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷിളെ കേട്ടുകൊണ്ട് സ്കീം അന്തിമമാക്കണമായിരുന്നു.
എന്നാൽ ഇക്കാര്യം ചെയ്യാതെ സമയപരിധി അവസാനിച്ചു കഴിഞ്ഞ് സ്കീം അന്തിമമാക്കിയത് നിലനിൽക്കുന്നില്ലെന്ന് ആയിരുന്നു ഹർജിക്കാർ ഉന്നയിച്ചത്. സ്കിം നിലവിൽ വന്നതിന് പിന്നാലെ ഒരുപാട് ദൂരത്തിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകൾക്ക് അവരുടെ പെർമിറ്റ് പുതുക്കാൻ സാധിക്കാതെ പോവുകയായിരുന്നു. 140 കിലോമീറ്ററിൽ കൂടുതലുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം സർക്കാർ അംഗീകാരം നൽകിയ സ്കീമിൽ വ്യവസ്ഥയിൽ ഒരുപാട് തവണ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ 140 കിലോമീറ്റർ മുകളിൽ സർവീസ് പെർമിറ്റ് ലഭിച്ച ബസ്സുകൾ താൽക്കാലികമായി താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകണമെന്ന് നേരത്തെ തന്നെ കോടതി നിർദ്ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."