HOME
DETAILS

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; പ്രതി പന്ത്രണ്ട് വയസുകാരി പിടിയില്‍

  
March 18, 2025 | 10:09 AM

kerala police arrest 12 year old girl in kannur

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരിയെന്ന് പൊലിസ്. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് ക്രൂരകൃത്യം ചെയ്തത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞെന്ന് പെണ്‍കുട്ടി കുറ്റസമ്മതം നടത്തി. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു. 

തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കമ്മല്‍ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. മുത്തുവിന്റെ സഹോദരിയുടെ മകളാണ് പ്രതിയാ പന്ത്രണ്ടുകാരി. മാതാപിതാക്കള്‍ മരിച്ചതോടെ പെണ്‍കുട്ടി മുത്തുവിനും ഭാര്യക്കുമൊപ്പമായിരുന്നു താമസം. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന ഭയമാണ് പെണ്‍കുട്ടിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസ് നിഗമനം.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് കുഞ്ഞിനെ കാണാതാവുന്നത്. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നാലെ പൊലിസും, നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിനിറങ്ങി. തുടര്‍ന്ന് പന്ത്രണ്ടുമണിയോടെ കുഞ്ഞിന്റെ മൃതദേഹം ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ സമീപത്തെ  കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala police arrest 12 year old girl for murdering 4 month infant in kannur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  3 days ago
No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  3 days ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  3 days ago
No Image

കൈയിൽ മഷി പുരട്ടി; പക്ഷേ, വോട്ട് മറ്റാരോ ചെയ്തു; കൊച്ചിയിലെ കള്ളവോട്ട് പരാതി 

Kerala
  •  3 days ago
No Image

ദിലീപിനെ തിരിച്ചെടുക്കുന്നതിൽ ഭിന്നത; തീരുമാനമെടുക്കാനാകാതെ അമ്മ എക്‌സിക്യുട്ടീവ് യോഗം

Kerala
  •  3 days ago
No Image

എസ്.ഐ.ആർ ഹരജികൾ 18ലേക്ക് മാറ്റി; ആവശ്യമെങ്കിൽ തീയതി നീട്ടുമെന്ന് തെര.കമ്മിഷൻ

Kerala
  •  3 days ago
No Image

1.53 കോടി വോട്ടർമാർ, 38, 994 സ്ഥാനാർഥികൾ; വടക്കൻ കേരളം നാളെ ബൂത്തിലേക്ക്

Kerala
  •  3 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  3 days ago