എട്ടാം ക്ലാസുകാര്‍ക്ക് സര്‍ക്കാര്‍ മന്ദിരത്തില്‍ പരീക്ഷയില്ലാതെ ജോലി; 45 വയസ് വരെ പ്രായമുള്ളവര്‍ക്കും പങ്കെടുക്കാം; ഇന്റര്‍വ്യൂ 20ന്
എട്ടാം ക്ലാസ് യോഗ്യതയല്‍ സര്‍ക്കാര്‍ മന്ദിരത്തില്‍ ജോലി നേടാന്‍ അവസരം. രാമവര്‍മ്മപുരം ഗവ. ആശാഭവനിലേക്ക് ജെപിഎച്ച്എന്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെയാണ് നിയമിക്കുന്നത്. ആശാഭവനിലെ താമസക്കാരെ ആശാഭവനില്‍ താമസിച്ച് പരിചരിക്കുന്നതിനാണ് ആളെ ആവശ്യമുള്ളത്. ഇതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 20ന് നടക്കും.
യോഗ്യത
മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍
8-ാം ക്ലാസ്സ് പാസ്സായ വനിതകള്‍ക്കാണ് അവസരം. 50 വയസ് വരെയാണ് പ്രായപരിധി.
ജെപിഎച്ച്എന്‍
പ്ലസ് ടു വിജയിച്ചിരിക്കണം.
എഎന്‍എം, കേരള നഴ്സിംഗ് ആന്റ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരായിരിക്കണം.
2 വര്‍ഷം പ്രവര്‍ത്തി പരിചയം ആവശ്യമാണ്.
20 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20 ന് രാവിലെ 11 ന് ചുവടെ നല്‍കിയ വിലാസത്തില്‍ ഇന്റര്‍വ്യവിന് എത്തണം.
സ്ഥലം: രാമവര്‍മ്മപുരം ആശാഭവന്‍
സമയം: രാവിലെ 11 മണി
തീയതി : മാര്‍ച്ച് 20
സംശയങ്ങള്‍ക്ക് 0487 2328818 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
job vacancy kerala government asha bhavan ramavarmapuram interview on march 20 8th pass qualifiers can attend the walk in interview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."