HOME
DETAILS
MAL
ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ
Web Desk
December 02, 2025 | 9:22 AM
ദുബൈ: 54-ാം യുഎഇ ദേശീയ ദിനം (ഡിസംബർ 2) പ്രമാണിച്ച് ആകർഷകമായ കരിമരുന്ന് പ്രയോഗങ്ങൾ, അത്യാധുനിക ഡ്രോൺ ഷോകൾ തുടങ്ങിയ മികച്ച പരിപാടികളാണ് ദുബൈയിലെ പ്രധാന സ്ഥലങ്ങളിൽ നടക്കുന്നത്. ബുർജ് ഖലീഫ മുതൽ ഹത്ത വരെയുള്ള പ്രധാന ഇടങ്ങളിലെ ആഘോഷ പരിപാടികളുടെ വിശദമായ വിവരങ്ങളാണ് താഴെ നൽകുന്നത്.
| സ്ഥലം | എവിടെ | സമയം | പ്രത്യേകതകൾ |
| ഗ്ലോബൽ വില്ലേജ് | ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സിറ്റ് 37 | രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം, തുടർന്ന് ഡ്രോൺ ഷോ | യുഎഇ പതാകയുടെ നിറങ്ങളിലുള്ള കരിമരുന്ന് പ്രയോഗം. തുടർന്ന്, ദേശീയത പ്രമേയമാക്കിയ ഡ്രോൺ ഷോയും നടക്കും |
| ബ്ലൂവാട്ടേഴ്സ് & ജെബിആർ ബീച്ച് | ജുമൈറ ബീച്ച് റെസിഡൻസ് വാട്ടർഫ്രണ്ട് | രാത്രി 9 മണിക്ക് | വെള്ളത്തിന് മുകളിലൂടെയുള്ള കരിമരുന്ന് പ്രയോഗം. |
| അൽ സീഫ് | ദുബൈ ക്രീക്ക്രാത്രി | രാത്രി 9 മണിക്ക് | അറബി വാസ്തുവിദ്യയുടെയും പരമ്പരാഗത അബ്ര ബോട്ടുകളുടെയും പശ്ചാത്തലത്തിൽ കരിമരുന്ന് പ്രയോഗം കാണാം. |
| ഹത്ത | ഹത്ത ഡാം, ചുറ്റുമുള്ള പർവത പ്രദേശം | രാത്രി 8 മണിക്ക് | നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, ഹത്തയിൽ ശാന്തമായി കരിമരുന്ന് പ്രയോഗം കാണാം. |
| ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ | ഫെസ്റ്റിവൽ ബേ വാട്ടർഫ്രണ്ട് | രാത്രി 8 മണിക്ക് | കരിമരുന്ന് പ്രയോഗത്തിന് ശേഷം അറബ് സംഗീത താരം ബൽക്കീസ് പങ്കെടുക്കുന്ന ലൈവ് കൺസേർട്ട്. |
| റിവർലാൻഡ് ദുബൈ, ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് | ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് | രാത്രി 9.30 ന് കരിമരുന്ന് പ്രയോഗം; 7 മണിക്കും 9.30 നും ലേസർ ഷോ | റൈഡുകൾ, ഗെയിമുകൾ, തീം ഡൈനിംഗ് എന്നിവയുള്ള കുടുംബ സൗഹൃദ കേന്ദ്രം. വിവിധ ആകർഷണങ്ങൾക്കായി 54 ദിർഹത്തിന് "ഈദ് അൽ ഇത്തിഹാദ് 54" ഏകീകൃത ടിക്കറ്റ് ലഭ്യമാണ്. |
Dubai is hosting spectacular celebrations for the 54th UAE National Day, featuring fireworks and drone shows at iconic locations like Burj Khalifa, Global Village, and Hatta. The festivities include cultural performances, live concerts, and traditional Emirati activities, showcasing the country's unity and pride.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."