അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹാര സമരത്തിലാണെന്ന് ജയിൽ സൂപ്രണ്ടിന് രാഹുൽ എഴുതി നൽകിയ സാഹചര്യത്തിലാണ് ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ഈശ്വർ ജയിലിൽ കഴിയുന്നത്. അദ്ദേഹത്തെ പ്രത്യേകമായി നിരീക്ഷിക്കാനും ജയിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ ജയിലിൽ ഡോക്ടറുടെ സേവനം അദ്ദേഹത്തിന് ലഭിക്കും.
തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) കോടതി രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയുമായിരുന്നു. റിമാൻഡ് ചെയ്യപ്പെട്ടപ്പോൾ തന്നെ ജയിലിൽ നിരാഹാരമിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
സൈബർ അധിക്ഷേപം: ജാമ്യമില്ലാ വകുപ്പുകൾ
സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകയും, യുവതിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന കേസിലാണ് രാഹുൽ ഈശ്വറിനെതിരെ നടപടിയുണ്ടായത്. അതിജീവിതയെ സൈബർ ഇടങ്ങളിൽ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് സൈബർ പൊിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാഹുൽ ഈശ്വറിനെ ഞായറാഴ്ച വൈകുന്നേരം സൈബർ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
കോടതിയിൽ ജാമ്യം തേടി രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ ശക്തമായി വാദിച്ചു.രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും, രാഹുലിന്റെ വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.എന്നാൽ, യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, പരാതിക്കാരിയെ വ്യക്തമായി തിരിച്ചറിയുന്ന രീതിയിൽ അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലിസ് കോടതിയിൽ വാദിച്ചു.വാദങ്ങൾ പരിഗണിച്ച കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
കേസിലെ പ്രതികൾ
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ആകെ അഞ്ച് പ്രതികളാണ് ഉള്ളത് ഒന്നാം പ്രതി പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ തുടങ്ങിയവരാണ്.
Rahul Easwar, arrested for allegedly insulting a survivor, has been transferred from Poojappura District Jail to Central Jail after informing the jail superintendent about his hunger strike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."