ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ
അബൂദബി: യുഎഇയുടെ 54-ാം ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കുന്ന സാഹചര്യത്തിൽ വീണ്ടും രാജ്യത്തിന് ആദരവ് അർപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ.
ചൊവ്വാഴ്ച, യുഎഇയിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് സെർച്ച് സൈറ്റിന്റെ ഹോംപേജ് സന്ദർശിക്കുമ്പോൾ മനോഹരമായ കാഴ്ചയാണ് കാണാനാവുക. രാജ്യത്തിന്റെ പ്രതീകമായ നാല് നിറങ്ങളിലുള്ള പതാക ആകാശത്ത് പറന്നുയരുന്ന ആകർഷകമായ ഡൂഡിലാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.
ദേശീയ ദിനം ആഘോഷിക്കുന്നതിനായി, യുഎഇയുമായി ബന്ധപ്പെട്ട മറ്റ് പ്രധാനപ്പെട്ട ചിഹ്നങ്ങളും പ്രശസ്തമായ സ്ഥലങ്ങളും ഉൾപ്പെടുത്തിയ ചില ശ്രദ്ധേയമായ ഗൂഗിൾ ഡൂഡിലുകൾ ചുവടെ കൊടുക്കുന്നു.

അതേസമയം, ദേശീയ ദിനാഘോഷവേളയിൽ ഐക്യത്തിന്റെയും നന്ദിയുടെയും ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
"യുഎഇയിലെ പൗരന്മാരും താമസക്കാരും ഉൾപ്പെടെ എല്ലാ ജനങ്ങൾക്കും 54-ാമത് ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ ഞാൻ ആശംസകൾ അറിയിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി നിങ്ങൾ നൽകുന്ന സംഭാവനകൾക്ക് ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയും കുടുംബങ്ങളുടെ ഐക്യത്തിലൂടെയും സമൂഹത്തിന്റെ ശക്തിയിലൂടെയും യുഎഇയുടെ പുരോഗതിയുടെ യാത്ര തുടരും. നിങ്ങൾക്കും സായിദിന്റെ ഈ അനുഗ്രഹീത മണ്ണിനും ദൈവം സമൃദ്ധിയും ക്ഷേമവും നൽകട്ടെ." എന്ന് ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും 54-ാമത് ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ സന്ദേശം പങ്കുവെച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റ് എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇ ജനതയ്ക്കും അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു.
Google Doodle has paid tribute to the United Arab Emirates on its 54th National Day, also known as Eid Al Etihad, celebrating the country's unity and progress. The Doodle features a special illustration reflecting the theme "United," highlighting the UAE's strength in diversity and its journey towards a promising future.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."