
യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം

വർക്ക് പെർമിറ്റ് ഇല്ലാതെ യുഎഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഓരോ പെർമിറ്റും ഒരു പ്രത്യേക ജോലിക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിനൊപ്പം തന്നെ തൊഴിലാളികൾക്ക് ജോലി എളുപ്പമാക്കുന്നു. 2025ൽ ലഭ്യമായ വിവിധ വർക്ക് പെർമിറ്റ് ഓപ്ഷനുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സ്റ്റാൻഡേർഡ് വർക്ക് പെർമിറ്റ്
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ സ്റ്റാൻഡേർഡ് വർക്ക് പെർമിറ്റ് സഹായിക്കുന്നു. അതേസമയം വിസ, വർക്ക് പെർമിറ്റ്, താമസ രേഖകൾ എന്നിവ നേടുന്നതിന് തൊഴിലുടമകൾ ഉത്തരവാദികളാണ്.
ട്രാൻസ്ഫർ വർക്ക് പെർമിറ്റ്
പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിടാതെ തന്നെ യുഎഇയിൽ ജോലി മാറാൻ ട്രാൻസ്ഫർ വർക്ക് പെർമിറ്റ് സഹായിക്കുന്നു. ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള വർക്ക് പെർമിറ്റാണിത്.
ടെംപററി വർക്ക് പെർമിറ്റുകൾ
ദീർഘകാല കരാറുകളിൽ ഏർപ്പെടാതെ പരിമിതമായ കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിന് ടെംപററി വർക്ക് പെർമിറ്റുകൾ കമ്പനികളെ സഹായിക്കുന്നു. ഹ്രസ്വകാല പദ്ധതികൾക്കോ നിർദ്ദിഷ്ട ജോലികൾക്കോ വേണ്ടിയാണ് ഇവ അനുവദിക്കുന്നത്.
വൺ-മിഷൻ പെർമിറ്റ്
ഒരു താൽക്കാലിക ജോലിയോ, ഒരു പ്രത്യേക പ്രോജക്റ്റോ പൂർത്തിയാക്കുന്നതിനായി വിദേശത്ത് നിന്ന് ഒരു തൊഴിലാളിയെ ഹ്രസ്വകാലത്തേക്ക് നിയമിക്കുന്നതിനാണ് വൺ-മിഷൻ പെർമിറ്റ് നൽകുന്നത്.
പാർട് ടൈം വർക്ക് പെർമിറ്റ്
തൊഴിലാളകളെ പാർട്ട് ടൈം ജോലിക്ക് നിയമിക്കുന്നതിനാണ് ഈ പെർമിറ്റ് നൽകുന്നത്. മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയ ശേഷം തൊഴിലാളിക്ക് ഒന്നിലധികം തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യാൻ സാധിക്കും.
ജുവനൈൽ വർക്ക് പെർമിറ്റ്
15 മുതൽ18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്കാണ് ജുവനൈൽ വർക്ക് പെർമിറ്റ് ലഭിക്കുക. എന്നാൽ ഇവരുടെ സുരക്ഷ ഉറപ്പാക്കാനായി ജോലി സമയത്തിലും ജോലി തരങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ, ജിസിസി നാഷണൽ വർക്ക് പെർമിറ്റ്
എമിറാത്തി, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) പൗരന്മാർക്ക് തൊഴിൽ സൗകര്യമൊരുക്കുന്നതിനായാണ് യുഎഇ, ജിസിസി നാഷണൽ വർക്ക് പെർമിറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഗോൾഡൻ വിസ വർക്ക് പെർമിറ്റ്
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലി അന്വേഷിക്കുന്ന ഗോൾഡൻ വിസ ഉടമയാണ് നിങ്ങളെങ്കിൽ ഈ പെർമിറ്റ് ആവശ്യമാണ്.
നാഷണൽ ട്രെയിനി പെർമിറ്റ്
അംഗീകൃത ശാസ്ത്രീയ യോഗ്യതകളുള്ള പൗരന്മാരെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന, മൊഹ്രെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്കാണ് നാഷണൽ ട്രെയിനി പെർമിറ്റ് അനുവദിക്കുന്നത്.
ഫ്രീലാൻസ് പെർമിറ്റ്
ഒരു പ്രത്യേക തൊഴിലുടമയുമായി ബന്ധമില്ലാതെയോ തൊഴിൽ കരാറില്ലാതെയോ വ്യക്തികൾക്കോ കമ്പനികൾക്കോ സേവനങ്ങൾ നൽകുന്നതോ ജോലികൾ ചെയ്യുന്നതോ ആയ സ്വയം സ്പോൺസർ ചെയ്ത വിദേശികൾക്ക് യുഎഇയിൽ ഒരു ഫ്രീലാൻസ് പെർമിറ്റ് നൽകുന്നു.
പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്
ആവശ്യമായ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് യുഎഇയിൽ നിയമപരമായി സ്വകാര്യ ട്യൂഷൻ നൽകാൻ ഈ പെർമിറ്റ് അനുവദിക്കുന്നു. ഇതനുസരിച്ച് അപേക്ഷകർക്ക് രണ്ട് വർഷത്തെ പെർമിറ്റ് സൗജന്യമായി ലഭിക്കും.
Are you searching for a job in the UAE? Understanding the different types of work permits is essential for securing legal employment. Learn about various employment visas, eligibility criteria, and application procedures to start your career in the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാർജ അൽ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ് പേർക്ക് പരുക്ക്
uae
• 4 days ago
ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ
International
• 4 days ago
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ
uae
• 4 days ago
വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി
Kerala
• 4 days ago
രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം
Kerala
• 4 days ago
യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍
National
• 4 days ago
വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 4 days ago
ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്
uae
• 4 days ago
ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു
Kerala
• 4 days ago
ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച
International
• 4 days ago
ഏപ്രില്‍ 29 മുതല്‍ വിസ ഇല്ലെങ്കില്‍ മക്കയിലേക്ക് പ്രവേശനവുമില്ല; പെര്‍മിറ്റ് ഇല്ലെങ്കില്‍ പുണ്യനഗരത്തിലേക്ക് പ്രവേശിക്കാന്‍ പെര്മിഷനുമില്ലെന്ന് സഊദി
Saudi-arabia
• 4 days ago
ദുബൈയിലും ഷാര്‍ജയിലും 18 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തുറന്ന് പാര്ക്കോണും സാലിക്കും
latest
• 4 days ago
അബ്ദുറഹീം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു
Saudi-arabia
• 4 days ago
ഇന്ന് നേരിയകുറവ്; പ്രതീക്ഷ വെക്കാമോ
Business
• 4 days ago
ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട ; 1800 കോടിയുടെ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു
National
• 4 days ago
നൊബേല്‍ സമ്മാന ജേതാവ് മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
International
• 4 days ago
ഗസ്സ സിറ്റിയിലെ അവസാന ആശുപത്രിയും നിലച്ചു, ചികിത്സയിലിരുന്ന ഒരു കുരുന്ന് ജീവന് കൂടി പൊലിഞ്ഞു; ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്റാഈല്‍, 37 മരണം
International
• 4 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല്‍ ചോക്സി ബെല്‍ജിയത്ത് അറസ്റ്റില്‍; ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് റിപ്പോര്‍ട്ട്
International
• 4 days ago
ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ
Saudi-arabia
• 4 days ago
എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പി
Kerala
• 4 days ago
പഠന, ഗവേഷണ നിലവാരം വിലയിരുത്താന്‍ ദുബൈയില്‍ പുതിയ കേന്ദ്രം തുറന്നു
uae
• 4 days ago