HOME
DETAILS
MAL
മണ്‍ട്രോതുരുത്ത് രാജന്റെ നിര്യാണത്തില്‍ അനുശോചിച്ചു
backup
September 03 2016 | 21:09 PM
കൊല്ലം: സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന മണ്‍ട്രോതുരുത്ത് രാജന്റെ നിര്യാണത്തില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി അനുശോചിച്ചു.
വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ പൊതുരംഗത്ത് സജീവമായിരുന്ന മണ്‍ട്രോതുരുത്ത് രാജന് ഉദ്യോഗസ്ഥനായപ്പോഴും സാമൂഹ്യപ്രതിബദ്ധതയോടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായിരുന്നു. സര്‍വീസ് സംഘടനാ രംഗത്തും നേതൃപാടവം തെളിയിച്ചു.
സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം സാമൂഹ്യ സാംസ്കാരിക സഹകരണ രംഗത്തും സജീവമായിരുന്നു. മണ്‍ട്രോതുരുത്ത് രാജന്റെ നിര്യാണം കൊല്ലത്തെ പൊതുരംഗത്തിന് ഒരു നഷ്ടമാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."