HOME
DETAILS

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ

  
Web Desk
March 19 2025 | 18:03 PM

Youth storms into school assaults headmaster 20-year-old arrested

തിരുവനന്തപുരം: വർക്കലയിൽ സ്കൂളിലേക്ക് അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ച 20 വയസുകാരൻ പൊലീസിന്റെ പിടിയിൽ. തോണിപ്പാറ സ്വദേശി രഞ്ജിത്തിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വർക്കല ഹരിഹരപുരം സെന്റ് തോമസ് യു.പി. സ്കൂളിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. രണ്ട് കൂട്ടാളികളോടൊപ്പം ബൈക്കിലെത്തിയ പ്രതി സ്കൂളിനു മുൻവശത്തെ ഒരു കാറിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. കുട്ടികളെ ഭീതിയിലാഴ്ത്തിയ ഇയാളെ ഹെഡ്മാസ്റ്റർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു.

സ്കൂളിലേക്ക് അതിക്രമിച്ച് കയറി ജനലുകളും വാതിലുകളും തകർക്കാനും ബഹളമുണ്ടാക്കാനും പ്രതി ശ്രമിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്തിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. അക്രമത്തിൽ പരിക്കേറ്റ ഹെഡ്മാസ്റ്റർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

A 20-year-old youth was arrested for forcibly entering a school and assaulting the headmaster in Varkala. The accused, identified as Ranjith from Thonipara, was allegedly under the influence of drugs, police said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

Cricket
  •  8 days ago
No Image

ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ

National
  •  8 days ago
No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  8 days ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  8 days ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  8 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  8 days ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  8 days ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  8 days ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  8 days ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  8 days ago