HOME
DETAILS

രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്

  
Web Desk
March 20, 2025 | 7:25 AM

UP Arms Factory Manager Arrested for Leaking National Secrets to Pakistan

രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി കൊടുത്തതിന് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ കൂടി പിടിയില്‍. കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് എന്നയാളാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അടുത്ത കാലത്തായി ഇതേ വിഷയവുമായി ബന്ധപ്പെട്ട നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. 

 പാകിസ്താന്‍ ഏജന്റ് എന്ന് സംശയിക്കപ്പെടുന്ന നേഹ ശര്‍മ്മയുമായി ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തല്‍. 
കാണ്‍പൂര്‍ ദേഹാത്ത് ജില്ലയിലെ താമസക്കാരനായ കുമാര്‍ വികാസിന് നേഹ ശര്‍മ്മയുമായി ബന്ധമുണ്ടായിരുന്നുവെന്ന്   അന്വേഷണത്തില്‍ കണ്ടെത്തിയതായി എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ് (എഡിജി) നിലബ്ജ ചൗധരി ചൂണ്ടിക്കാട്ടി. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ബിഎച്ച്ഇഎല്‍) ജീവനക്കാരി എന്ന് പറഞ്ഞാണ് നേഹ കുമാരുമായി ബന്ധം സ്ഥാപിക്കുന്നത്.  2025 ജനുവരിയില്‍ ഇരുവരും ഫേസ്ബുക്കിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും പിന്നീട് നേഹ അവരുടെ വാട്‌സ് നമ്പര്‍ വികാസിന് നല്‍കിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 

രഹസ്യം നിലനിര്‍ത്തി ഏജന്റുമായി ആശയവിനിമയം നടത്താന്‍ ലുഡോ ആപ് ആണ് വികാസ് ഉപയോഗിച്ചിരുന്നത്.  പണം നല്‍കാമെന്ന ഏജന്റിന്റെ വാക്കില്‍ വീണ ഇയാള്‍  കാണ്‍പൂര്‍ ആയുധ ഫാക്ടറിയില്‍ നിന്നുള്ള ഉപകരണങ്ങള്‍, വെടിമരുന്ന് നിര്‍മ്മാണം, ജീവനക്കാരുടെ ഹാജര്‍, മെഷീന്‍ ലേഔട്ടുകള്‍, പ്രൊഡക്ഷന്‍ ചാര്‍ട്ടുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രധാന രേഖകള്‍ പങ്കിട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

തന്ത്രപ്രധാനമായ വിവരങ്ങളുടെ  ചോര്‍ച്ച ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് തന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നതാണെന്ന്  എടിഎസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്ക്കും ഇത് ഭീഷണിയാകുമെന്നും എടിഎസ് സൂചിപ്പിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 148, ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷന്‍ 3/4/5 എന്നിവ പ്രകാരം എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായും അന്വേഷണ സംഘം അറിയിച്ചു. 

ഇതേ കേസില്‍ 2025 മാര്‍ച്ച് 13 ന് ഫിറോസാബാദിലെ ഹസ്രത്ത്പൂരിലെ ആയുധ ഫാക്ടറി ജീവനക്കാരനായ രവീന്ദ്ര കുമാര്‍ എന്നയാലും സഹായിയും അറസ്റ്റിലായിരുന്നു. പല സുപ്രധാന രേഖകളെക്കുറിച്ചും അറിവുണ്ടായിരുന്ന ഇയാള്‍ പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, സ്‌ക്രീനിങ് കമ്മിറ്റിയുടെ രഹസ്യ കത്തുകള്‍, ഗഗന്‍യാന്‍ പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ നേഹ ശര്‍മക്ക് പങ്കിട്ടതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

യുപി ഭീകരവിരുദ്ധ സ്‌ക്വാഡാണ് (The Uttar Pradesh Anti-Terrorism Squad (UP ATS) ഇവരെ പിടികൂടിയത്. 

നേഹ ശര്‍മയെന്ന പേരില്‍ ഫേസ്ബുക്ക് വഴി തന്നെയാണ് രവീന്ദ്രകുമാറും ഇവരെ പരിചയപ്പെടുന്നത്. 
പിന്നീട് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരിലാണ് രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒരു പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് കാണ്‍പൂരിലെ ട്രൂപ്പ് കംഫര്‍ട്ട്‌സ് ലിമിറ്റഡിന്റെ യൂണിറ്റായ ഹസ്രത്ത്പൂര്‍ ഓര്‍ഡനന്‍സ് ഉപകരണ ഫാക്ടറി.


 Kanpur arms factory manager Kumar Vikas arrested for leaking national secrets to Pakistan via social media. This is the second such arrest in recent times

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  7 days ago
No Image

ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

bahrain
  •  7 days ago
No Image

60 വർഷത്തെ ചരിത്രം തിരുത്തി ലയണൽ മെസ്സി; ലോകകപ്പിലെ ഇതിഹാസ റെക്കോർഡ് ഇനി അർജന്റീൻ നായകന് സ്വന്തം

Football
  •  7 days ago
No Image

വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ സംരക്ഷണ കവചം; മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണം: സുധീരന്റെ കത്തില്‍ നടപടിയില്ല

Kerala
  •  7 days ago
No Image

യുഎഇയിൽ പൊടിക്കാറ്റും കനത്ത ചൂടും; 48 ഡിഗ്രി വരെ താപനില; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

Weather
  •  7 days ago
No Image

ലോകത്തിലെ ആദ്യ താരം! കപ്പ് ഉയർത്തും മുമ്പേ ഇതിഹാസ നേട്ടത്തിൽ മെസ്സി

Football
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്; ഘടന നിയമപരമല്ലെന്ന് പ്രാഥമിക നിരീക്ഷണം

Kerala
  •  7 days ago
No Image

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു; 19,000 ഫയലുകള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് റിലയന്‍സ്

Kerala
  •  7 days ago
No Image

ഇ20 ഇന്ധനം വില്ലനായി; രാജ്യത്തെ ആദ്യ വിധിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്

National
  •  7 days ago
No Image

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി

Football
  •  7 days ago